CrimeKeralaNews

ട്രെയിനില്‍ നിന്ന് ലഹരിയുമായി ചാടിയിറങ്ങി ഓടി; രണ്ടര കിലോയിലധികം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയില്‍

കൊച്ചി: കൊച്ചിയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിൽ നിന്ന് എത്തിച്ച രണ്ടര കിലോയിലധികം ഹാഷിഷ് ഓയിലുമായാണ് പനങ്ങാട് സ്വദേശികൾ പൊലീസിന്‍റെ പിടിയിലായത്. നാര്‍ക്കോട്ടിക്സും പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവരെ പിടികൂടിയത്.

കൊച്ചി പനങ്ങാട് സ്വദേശികളായ സുജിലും അൻസലും ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളികളാണ്. കിട്ടിയ രഹസ്യവിവരത്തിന്‍റെ ഉറപ്പിൽ കൊച്ചി നോർത്ത് പൊലീസ് ജാഗ്രതയിലായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഇരുവരും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. എട്ട് ദിവസം മുൻപാണ് ഇവർ ആന്ധ്രപ്രദേശിലേക്ക് പോയത്. വിശാഖപ്പട്ടണത്ത് നിന്ന് 120 കിലോ മീറ്റർ ദൂരെ അറക്കുവാലിയിൽ നിന്ന് 2.65 കിലോ ഹാഷിഷ് ഓയിൽ ശേഖരിച്ച് വീണ്ടും നാട്ടിലേക്ക് മടങ്ങി. ഉച്ചയോടെ ഇവരുണ്ടായിരുന്ന ധൻബാദ് എക്സ്പ്രസ്സ് നോർത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ വേഗം കുറച്ച സമയത്ത്, ലഹരിയുമായി ഇരുവരും ചാടിയിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടുന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിയും പരിശോധനകൾ നഗരത്തിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button