‘ആദ്യത്തെ മൂന്ന് പ്രണയങ്ങള്‍ പൊട്ടി പാളീസായി, നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നു, ഇനിയത് പാളീസാകുമോ എന്നറിയില്ല.’ പ്രണയം തുറന്ന് പറഞ്ഞ് ഉപ്പും മുളകിലെ ലച്ചു
ചുരിങ്ങിയ കാലം കൊണ്ട് മലയാളില്‍ ഇടം നേടിയ ടെലിവിഷന്‍ താരമാണ് ഫ്‌ളവേഴ്‌സ് ടി.വിയിലെ ഉപ്പും മുളകും എന്ന സീരിയലിലെ ലച്ചു എന്ന ജൂഹി റസ്‌തോഗി. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജൂഹി തന്റെ പ്രണയം വെളിപ്പെടുത്തിയത്.
‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട്. ഇനിയത് പാളീസാകുമോ എന്നറിയില്ല.’ എന്നായിരുന്നു ജൂഹിയുടെ മറുപടി. പക്ഷേ പ്രണയിക്കുന്നത് ആരെയാണെന്ന് താരം വെളിപ്പെടുത്തിയില്ല.
രാജസ്ഥാനിലായിരുന്നു ജൂഹി ജനിച്ചത്. അച്ഛന്‍ രാജസ്ഥാന്‍ സ്വദേശിയും അമ്മ എറണാകുളത്ത് നിന്നും പോയ തമിഴ്നാട്ടുകാരിയുമാണ്. ജനിച്ചത് രാജസ്ഥാനിലാണെങ്കിലും വളര്‍ന്നത് എറണാകുളത്തായിരുന്നു. 2015ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെ കരിയര്‍ ആരംഭിച്ചു. ഉപ്പും മുളകുമാണ് കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
അച്ഛന്‍ ബിസിനസുകാരനായതിനാല്‍ ഞാനും ചേട്ടനും വളര്‍ന്നത് കന്യാകുമാരി മുതല്‍ ഡല്‍ഹി വരെയുള്ള പല വാടകവീടുകളില്‍ ആയിരുന്നു. ഇതിനിടയ്ക്കായിരുന്നു അച്ഛന്റെ മരണം. അതുമായി പൊരുത്തപ്പെടാന്‍ കുറച്ചധികം സമയമെടുത്തു. താമസിച്ച വീടുകളില്‍ ഏറ്റവുമിഷ്ടം ചോറ്റാനിക്കരയ്ക്കടുത്ത് എരുവേലിയിലെ വീടാണ്. സ്വന്തമായൊരു വീടാണ് ജൂഹിയുടെ സ്വപ്നം. പിന്നെ കേരളം വിട്ട് മറ്റേതെങ്കിലും നഗരത്തില്‍ കൂടുകൂട്ടണം. ചെറിയ വീടുകളോടാണ് ഇഷ്ടം. ഫ്‌ളാറ്റുകളോട് താത്പര്യമില്ല. മണ്ണില്‍ ചവിട്ടി നടക്കാനാകണം. ധാരാളം കാറ്റും വെളിച്ചവും കയറണം. ചുറ്റിലും പച്ചപ്പും മരങ്ങളും ഉണ്ടാകണം. ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വരണം- ജൂഹി പറയുന്നു.