വീട്ടില്‍ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവര്‍ കഥകള്‍ കുത്തി കുറിച്ച് ഇങ്ങോട്ടു അയച്ചോ, കിടിലം കഥയാണേ നമുക്ക് സിനിമയാക്കാമെന്ന് ജൂഡ് ആന്റണി
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കര്‍ഫ്യൂ ആചരിക്കുന്നതിന്റെ ഭാഗമായി പുറത്തിറങ്ങാതെ വീട്ടില്‍ സമയം ചെലവിടുന്നവര്‍ കഥകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. നല്ല കഥകള്‍ സിനിമയാക്കാമെന്നും ജൂഡ് ഉറപ്പ് പറയുന്നു. മെയില്‍ ഐഡി സഹിതമാണ് ജൂഡ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദയവായി ഇതില്‍ ഫോട്ടോ അയച്ച് വെറുപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയും സംവിധായകന്‍ നടത്തുന്നു.
ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;
‘വീട്ടില്‍ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവര്‍ക്കും എനിക്കും ഒരു എന്റര്‍ടൈന്‍മെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സില്‍ തോന്നുന്ന അല്ലെങ്കില്‍ പണ്ടെപ്പോഴോ തോന്നിയ കഥകള്‍ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാന്‍ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ. ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. Send your stories/scripts/synopsis to [email protected].’ ജൂഡ് കുറിപ്പില്‍ പറഞ്ഞു.