കൊച്ചി: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ പിളർപ്പിനുശേഷം ജോസഫ് വിഭാഗത്തിന് ഹൈ പവർ കമ്മിറ്റി ഇന്ന് ഇന്ന് കൊച്ചിയിൽ ചേരും. രാവിലെ 11 മണിക്ക് കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള ഉള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കൊച്ചിയിലെ കാരുണ്യ ഓഫീസിലേക്ക് മാർച്ച് നടത്തും പി ജെ ജോസഫ സി.എഫ്.തോമസ്, ജോയ് എബ്രഹാം എന്നിവരടക്കമുള്ള നേതാക്കൾ ധർണയിൽ പങ്കെടുക്കും. തുടർന്ന് മൂന്ന് മണിക്ക് ബി.ടി.എച്ചിലാണ് ഹൈപവർ കമ്മിറ്റി. യോഗത്തിൽ പാർട്ടിയുടെ പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള ഉള്ള തീയതി നിശ്ചയിക്കുമെന്ന് ജോസഫ് ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു കേരള കോൺഗ്രസിലെ 28 ഹൈപവർ കമ്മിറ്റി അംഗങ്ങളിൽ 15 പേരുടെ പിന്തുണ തങ്ങൾക്കുണ്ട് എന്നാണ് ജോസഫ് ഗ്രൂപ്പിൻറെ അവകാശവാദം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News