KeralaNews

ട്രെയിൻ സമയം മാറുന്നു; ജൂലൈ മുതൽ രണ്ടു ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം സെന്‍ട്രല്‍ – ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെയും ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിൽ മാറ്റം വരുത്തി റെയിൽവേ. 2024 ജൂലൈ 15 മുതലാണ് ഇരു ട്രെയിനുകളുടെയും സമയക്രമത്തിൽ ദക്ഷിണ റെയിൽവേ മാറ്റം വരുത്തിയിരിക്കുന്നത്.

ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്‍റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. മാറ്റിയ സമയക്രമം വിശദമായി വായിക്കാം.

കേരള എസ്പ്രസ് 1262512625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ജൂലൈ 15 മുതല്‍ തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും. നിലവില്‍ 12.30 ആണ് സമയം. തൃശൂർ വരെയാണ് പുതുക്കിയ സമയക്രമം അനുസരിച്ച് മാറ്റമുണ്ടാവുക.

ജൂലൈ 15 മുതലുള്ള സമയക്രമം

തിരുവനന്തപുരം സെൻട്രൽ- 12:15 amവർക്കല ശിവഗിരി- 12:54 amകൊല്ലം – 13:17 pmകായംകുളം-13:53 pmമാവേലിക്കര – 14:04 pmചെങ്ങന്നൂർ – 14:16 pmതിരുവല്ല – 14:27 pmചങ്ങനാശ്ശേരി- 14:37 pmകോട്ടയം – 14:55 pmവൈക്കം റോഡ്- 15:23 pmഎറണാകുളം ടൗൺ- 16:05 pmആലുവാ- 16:30 pmതൃശൂർ – 17:27 pm

12623 ചെന്നൈ മെയില്‍

ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്‍റെ സമയക്രമത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. നിലവിൽ 19.45 ന് പുറപ്പെടുന്ന ട്രെയിൻ ജൂലൈ 15 മുതൽ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും.

ഡോ. എംജിആര്‍ ചെന്നൈ സെൻട്രൽ- 19:30 pmകട്പ്പാടി- 21:13 pmസേലം- 23:53 pmഈറോഡ് – 12:50 amകോയമ്പത്തൂർ -2:22 amപാലക്കാട് – 3:37 amതൃശൂർ – 4:40 amഅങ്കമാലി – 5:30 amആലുവാ – 5:45 am

എറണാകുളം ടൗൺ – 6:20 amതൃപ്പൂണിത്തുറ- 6:44 amകോട്ടയം – 7:40 amചങ്ങനാശ്ശേരി- 8:02 amതിരുവല്ല-8:13 amചെങ്ങന്നൂർ-8:25 amമാവേലിക്കര-8:39 amകായംകുളം-8:50 amകൊല്ലം-9:45 amവർക്കല ശിവഗിരി-10:09 amതിരുവനന്തപുരം പേട്ട- 10:44 amതിരുവനന്തപുരം സെൻട്രൽ- 11:20 am

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker