കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലും എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരിയും ബുധനാഴ്ച പത്രിക സമര്‍പ്പിക്കും. രാവിലെ പളളിയിലെ പ്രാര്‍ഥനകള്‍ക്കും കെ.എം.മാണിയുടെ കബറിടത്തിലും എത്തിയ ശേഷമായിരിക്കും ളാലം ബ്ലോക്ക് ഓഫീസിലെത്തി വരാണാധികാരിക്കു മുമ്പാകെ ജോസ് ടോം പത്രിക സമര്‍പ്പിക്കുന്നത്. ചിഹ്നത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ രണ്ടു സെറ്റ് പത്രികയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സമര്‍പ്പിക്കുന്നത്.
ആദ്യ സെറ്റ് പത്രിക കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി എന്ന നിലയിലും രണ്ടാം സെറ്റ് പത്രിക സ്വതന്ത്രനെന്ന നിലയിലുമാണ് പത്രിക സമര്‍പ്പിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരിയും ബുധനാഴ്ച രാവിലെ തന്നെ പത്രിക സമര്‍പ്പിക്കും. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തിയാവും എന്‍ഡിഎ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കുക. ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു.