Home-bannerKeralaNewsRECENT POSTS
നൂറു ശതമാനം വിജയം ഉറപ്പെന്ന് ജോസ് കെ മാണി
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് നൂറ് ശതമാനം വിജയം ഉറപ്പെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. ഐക്യജനാധിപത്യ മുന്നണിയോടൊപ്പമുള്ളവര്‍ ഒരേ മനസോടെയാണ്. മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ബൂത്തുകളില്‍ വെളിച്ചക്കുറവുണ്ടെന്ന് പരാതി ലഭിച്ചു. ഇത് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News