വാദങ്ങള്‍ തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും; ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി
കോട്ടയം: വിവാദങ്ങള്‍ തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്നും യുഡിഎഫ് നേതൃത്വത്തെ ഇത് സംബന്ധിച്ച് നിലപാട് അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി. ജോസഫ് നടത്തുന്ന പ്രസ്താവനകളില്‍ യുഡിഎഫിനെ അതൃപ്തിയും അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. പാലായില്‍ സ്ഥാനാര്‍ഥിയായി നിഷ ജോസ് കെ മാണി എത്തുമോ എന്ന ചോദ്യത്തിന് സാധ്യത കുറവാണെന്നായിരുന്നു പി.ജെ ജോസഫിന്റെ മറുപടി. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ യുഡിഎഫുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം വൈകുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. നിഷയെ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇന്ന് പ്രഖ്യാപിക്കാന്‍ ജോസ് കെ മാണി വിഭാഗം നീക്കങ്ങള്‍