കൊച്ചി: ലോക്ക് ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പത്രസമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി മോഡല്‍ ജോമോള്‍ ജോസഫ്. എറണാകുളം ജില്ലയിലെ പനങ്ങാട് പോലീസ് സ്റ്റേഷനിലും, സംസ്ഥാന പോലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസുമായി വിശദമായി സംസാരിച്ച ശേഷം പരാതി ഇമെയിലായി അയച്ചുകൊടുക്കുകയായിരുന്നു.
നിരവധി മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മണിക്കൂറോളം നീണ്ട വാര്‍ത്താസമ്മേളനത്തിലുടനീളം ചെന്നിത്തല ഇടതടവില്ലാതെ ചുമക്കുന്നുണ്ടായിരുന്നുവെന്നും ചുമയോ തുമ്മലോ ഉള്ളവര്‍ ടവ്വലുപയോഗിച്ച് മുഖം മറക്കുകയോ, മാസ്ക് ധരിക്കുകയോ വേണം എന്ന കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ കൊവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നും ജോമോള്‍ പരാതിയില്‍ ആരോപിക്കുന്നു. പരാതി നല്‍കിയ കാര്യം ജോമോള്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പരാതിയുടെ പൂര്‍ണ്ണരൂപം ചുവടെ..
#Covid19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച പ്രതിപക്ഷ നേതാവിനെതിരായി പരാതി കൊടുത്തു. എറണാകുളം ജില്ലയിലെ പനങ്ങാട് പോലീസ് സ്റ്റേഷനിലും, സംസ്ഥാന പോലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസുമായി വിശദമായി സംസാരിച്ച ശേഷം പരാതി ഇമെയിലായി അയച്ചുകൊടുക്കുകയായിരുന്നു.
പരാതിയുടെ പൂർണ്ണരൂപം ചുവടെ..
…………..
ബഹുമാനപ്പെട്ട സ്റ്റേറ്റ് പോലീസ് ചീഫ് അവർകളുടെ സമക്ഷത്തിലേക്ക്,
വിഷയം – കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് കേരളത്തിലെ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല ഇന്നേദിവസം 15-04-2020 ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയിൽ വാർത്താസമ്മേളനം നടത്തിയതിന് കേസ് എടുക്കുന്നത് സംബന്ധിച്ച്
സർ,
ഇന്നേദിവസം ഉച്ചക്ക് പന്ത്രണ്ടമണിക്കും ഒരുമണിക്കും ഇടയിൽ നിവധി മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ച് കേരളത്തിലെ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തുകയും, പ്രസ്തുത പത്രസമ്മേളനത്തിൽ അദ്ദേഹത്തിന്റെ സഹായികൾ കൂടി പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ പത്രസമ്മേളനം ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മിക്ക വാർത്താ മാധ്യമങ്ങളും തൽസമയം പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. ഞാൻ വാർത്താ സമ്മേളനം കണ്ടത് ഏഷ്യാനെറ്റ് ന്യൂസിലാണ്.
1. ഒരു മണിക്കൂറോളം നീണ്ട വാർത്താസമ്മേളനത്തിലുടനീളം ശ്രീ രമേശ് ചെന്നിത്തല ഇടതടവില്ലാതെ ചുമക്കുന്നുണ്ടായിരുന്നു. മിക്കപ്പോഴും കടുത്ത ചുമ കാരണം സംസരിക്കാൻ അദ്ദേഹം ബുദ്ധിമുട്ടുന്നതും കാണാമായിരുന്നു. ചുമയോ തുമ്മലോ ഉള്ളവർ ടവ്വലുപയോഗിച്ച് മുഖം മറക്കുകയോ, മാസ്ക് ധരിക്കുകയോ വേണം എന്ന കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി മാസ്ക് ധരിക്കാതെയും, ചുമക്കുമ്പോൾ ടവ്വൽ കൊണ്ട് മുഖം മറക്കാതെയുമാണ് ശ്രീ രമേശ് ചെനനിത്തല വാർത്താസമ്മേളനം നടന്ന ഒരുമണിക്കൂറോളം സമയം നിരവധി ആളുകൾക്കിടയിൽ ചിലവഴിച്ചത്.
2. ചുമയോ തുമ്മലോ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ സാമൂഹ്യ അകലം പാലിക്കണം എന്ന കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ കോവിഡ് 19 മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെയാണ്, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ശ്രീ രമേശ് ചെന്നത്തല നിരവധി ആളുകളെ വിളിച്ചു കൂട്ടി പ്രസ്തുത വാർത്താ സമ്മേളനം നടത്തിയത്. ഇതും കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്.
3. അദ്ദേഹം നിരവധി പേപ്പറുകൾ ആ വാർത്താ സമ്മേളനത്തിലുടനീളം കൈകാര്യം ചെയ്യുന്നത് കാണാമായിരുന്നു. കടുത്ത ചുമയും തുമ്മലും ഉള്ള വ്യക്തി പ്രികോഷൻസ് പാലിക്കാതെ കൈകാര്യം ചെയ്ത ഈ പേപ്പറുകൾ മുഴുവനും, അദ്ദേഹത്തിന്റെ സഹായികളായി വാർത്താസമ്മേളനത്തിലുണ്ടായിരുന്നവരും, മാധ്യമപ്രവർത്തകരും കൈകാര്യം ചെയ്യാനായി സാധ്യത കുടുതലായതും അപകടകരമായ സാഹചര്യമാണ്. ഇതും കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ്.
4. തൽസമയമായി ലക്ഷക്കണക്കിന് ആളുകൾ കാണ്ടുകഴിഞ്ഞതും, കൂടാതെ പബ്ലിക് ഡൊമെയ്നിന്റെ ഭാഗവമായുള്ള ഈ പത്രസമ്മേളന വീഡിയോ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതും കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്.
5. പ്രതിപക്ഷനേതാവ്, പൊതുപ്രവർത്തകൻ എന്നീനിലകളിൽ പ്രവർത്തിക്കുന്ന വ്യക്തി, സർക്കാരിൽ നിന്നും ശമ്പളം വാങ്ങുന്ന വ്യക്തി എന്നീ നിലകളിൽ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾക്ക വിരുദ്ധമായി സമൂഹത്തിന് തെറ്റായ മാതൃക നൽകുന്നത് കടുത്ത ഉത്തരവാദിത്ത ലംഘനം തന്നെയാണ്.
6. മേൽ പറഞ്ഞ രീതിയിലൊക്കെയും കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുകയും, നിരവധി വ്യക്തികളുമായി ഇപ്പോഴും ഇടപെടുന്ന വ്യക്തിയായ ശ്രീ രമേശ് ചെന്നിത്തല അപകടകരമായ സാഹചര്യവും, തെറ്റായ സന്ദേശവും പൊതു സമൂഹത്തിന് നൽകുകയും ചെയ്തതിന് IPC Act, Kerala Police Act, Epidemic Diseases Act മറ്റ് അനുബന്ധ വകുപ്പുകൾ എന്നിവ ചേർത്ത് കേസെടുത്ത് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്ത്, നിമയം അനുശാസിക്കുന്ന പരമാവധി ശിക്ഷ അദ്ദേഹത്തിന് ഉറപ്പുവരുത്താൻ സംസ്ഥാനത്തെ പോലീസ് മേധാവി എന്ന നിലയിൽ താങ്കൾക്ക് ഉത്തരവാദിത്തമുള്ളതിനാൽ, എന്റെ പരാതിയിൽ മേൽനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
7. ഇടതടവില്ലാതെ കടുത്ത ചുമയും തുമ്മലുമുള്ള ശ്രീ രമേശ് ചെന്നിത്തലയെ എത്രയും പെട്ടന്ന് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
8. അദ്ദേഹത്തന്റെ കടുത്ത ചുമ തുടങ്ങിയ ലക്ഷണങ്ങൾ കോവിഡ് സാഹചര്യത്തിൽ സംശയകരമായതിനാൽ തന്നെ ശ്രീ രമേശ് ചെന്നിത്തലയുടെ കോണ്ടാക്ടിലുള്ളവരേയും, ഇന്നത്തെ പത്രസമ്മേളനത്തിൽ പങ്കെടുത്തവരേയും കൂടി നിരീക്ഷണത്തിലാക്കുന്നത് സമൂഹത്തിന് സഹായകരമാകും. ഈ വിഷയത്തിലും മേൽനടപടികൾ സ്വീകരിക്കാനാപേക്ഷിക്കുന്നു.
9. ഈ വിഷയത്തിൽ കൊച്ചി സിറ്റിക്ക് കീഴിലെ പനങ്ങാട് പോലീസ് സ്റ്റേഷനിൽ ഞാൻ എവുതി തയ്യാറാക്കിയ പരാതി നൽകിയിട്ടുള്ളതും, മേൽ പരാതിക്ക് 108/2020 നമ്പറായി റസീപ്റ്റ് കൈപ്പറ്റിയിട്ടുള്ളതുമാകുന്നു. പരാതിയുടേയും റസീപ്റ്റിന്റേയും കോപ്പി ഇതോടൊപ്പം ചേർക്കുന്നു.
10. കടുത്ത നിയന്ത്രണങ്ങൾ പാലിച്ച് ഞാനടക്കമുളള മുഴുവനാളുകളും വീടുകൾക്കുള്ളിൽ കഴിയുന്നത്, കോവിഡ് 19 ന്റെ സാമൂഹ്യവ്യാപനം തടയുന്നതിന് വേണ്ടിയാണ്. നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ച നിരവധി ആളുകൾക്കെതിരായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമത്തിന് മുന്നിൽ എല്ലാപൌരൻമാരു, സമൻമാരായതിനാൽ, ശ്രീ. രമേശ് ചെന്നിത്തലക്ക് നിയമം ലംഘിക്കാനും, കോവിഡ് 19 ന്റെ സാമൂഹ്യവ്യാപനത്തിൽ കണ്ണിയാകാനും പ്രത്യേക ഇളവുകൾ ഉണ്ട് എന്നും കരുതുന്നില്ല. താങ്കൾ നിയമം നടപ്പിലാക്കും എന്നും നിയമലംഘനം നടത്തിയ ശ്രീ രമേശ് ചെന്നിത്തലക്കെതിരായി നിയമപരമായുള്ള നടപടികൾക്കൊപ്പം കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായ മറ്റു നടപടികളും കൈക്കൊള്ളും എന്നുതന്നെ വിശ്വസിക്കുന്നു
എന്ന് വിശ്വസ്ഥതയോടെ
ജോമോൾ ജോസഫ്
ഒപ്പ്