HealthKeralaNewsTrending

അടുത്ത തലമുറയിലെങ്കിലും ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍ ഇല്ലാതാകാകട്ടെ.തുറന്നെഴുത്തുമായി ജോമോള്‍ ജോസഫ്

കൊച്ചി: സോഷ്യല്‍ മീഡിയയിലെ തുറന്നെഴുത്തുകൊണ്ട് ശ്രദ്ധേയയാണ് മോഡലായ ജോമോള്‍ ജോസഫ്.സ്ത്രീകള്‍ കൈവെക്കാന്‍ പൊതുവെ മടിയ്ക്കുന്ന വിഷയങ്ങളിലാവും ജോമോളുടെ കുറിപ്പുകള്‍. പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ടാണ് ഇത്തവണ ജോമോളുടെ കുറിപ്പ്…
ജോമോളുടെ കുറിപ്പിന്റെ പൂര്‍ണ രൂപമിങ്ങനെ…

പുരുഷന്‍മാരിലെ ലിംഗ ഉദ്ധാരണം സംബന്ധിച്ച്..

ലൈംഗീക ചിന്തകള്‍ പുരുഷന്‍മാരിലേക്ക് വരുമ്പോള്‍, ഹോര്‍മോണുകള്‍, മസിലുകള്‍, ഞരമ്പുകള്‍, രക്തക്കുഴലുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തനം ആംരംഭിക്കുകയും, ഇവയെല്ലാം ചേര്‍ന്ന് പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുകയും ചെയ്താണ് പുരുഷലിംഗത്തിന് ഉദ്ധാരണം സംഭവിക്കുന്നത്. നെര്‍വ് സിഗ്നലുകള്‍ തലച്ചോറില്‍ നിന്നുമാണ് ലിംഗത്തിലേക്ക് പോകുന്നത്, ഈ സിഗ്നലുകള്‍ തന്നെയാണ് മസിലുകളെ ഉത്തേജിപ്പിക്കുകയോ, റിലാക്സ് ചെയ്യിക്കുകയോ ചെയ്യുന്നതും ലിംഗകോശങ്ങളിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കുറക്കുകയും ചെയ്യുന്നതും. ലിംഗത്തില്‍ രക്തം നിറയുകയും ഉദ്ധാരണം പൂര്‍ത്തിയാകുകയും ചെയ്തു കഴിഞ്ഞാല്‍, ലിംഗത്തിലേക്കുള്ള രക്തക്കുഴലുകള്‍ ക്ലോസ് ചെയ്യപ്പെടുന്നതുകൊണ്ട് ഉദ്ധാരണം അതേ രീതിയില്‍ തുടരുന്നതിന് കാരണമാകുകയും ചെയ്യുന്നു. ലൈംഗീക ഉത്തേജനത്തെ തുടര്‍ന്ന് ലിംഗത്തിലെ രക്തക്കുഴലുകള്‍ വീണ്ടും തുറക്കുകയും രക്തം തിരികെപോകുന്നതിന് കാരണമാകുകയും ചെയ്യുന്നു.

ആരോഗ്യമുള്ള പുരുഷശരീരത്തില്‍ സംഭവിക്കുന്ന സാധാരണ പ്രവര്‍ത്തനം തന്നെയാണ് അയാളില്‍ സംഭവിക്കുന്ന ലിംഗഉദ്ധാരണവും. ലിംഗഉദ്ധാരണം സംഭവിക്കുകയോ അതുവഴി ലൈംഗീക ബന്ധത്തിലോ സ്വയംഭോഗത്തിലെ ഏര്‍പ്പെടാന്‍ ഒരു പുരുഷന് സാധിക്കുകയും ചെയ്യുന്നില്ല എങ്കില്‍ അത് ആരോഗ്യപ്രശ്നവും ലൈംഗീകപരമായ താളംതെറ്റലും തന്നെയാണ്, ഉദ്ധാരണ പ്രശ്നങ്ങളെ കുറിച്ച് പിന്നീട് പറയാം.

ഇന്ന് അനാവശ്യമായ ഉദ്ധാരണങ്ങളെ കുറിച്ച് പറയാം.

ചില സമയങ്ങളില്‍ ഉദ്ധാരണം സംഭവിക്കുകയും, എന്നാല്‍ ആ ഉദ്ധാരണത്തെ തുടര്‍ന്ന് സ്വയംഭോഗം ചെയ്യാനോ, ലൈംഗീകബന്ധത്തിലേര്‍പ്പെടാനോ കഴിയാത്ത സാഹചര്യങ്ങളിലുള്ള ഉദ്ധാരണങ്ങളെ ആണ് അനാവശ്യമായ ഉദ്ധാരണങ്ങള്‍ എന്ന് പറയുന്നത്. എന്തൊക്കെയാണ് അനാവശ്യമായ ഉദ്ധാരണങ്ങള്‍ ഒഴിവാക്കാനുള്ള വഴികള്‍ എന്ന് മനസ്സിലാക്കുന്നതിന് മുമ്പ് എന്തൊക്കെ കാരണങ്ങളാണ് ഇറക്ഷന്‍ സംഭവിക്കുന്നതിലേക്ക് പുരുഷന്‍മാരെ നയിക്കുന്നതെന്ന് നോക്കാം.

1. Reflexogenic: സ്പര്‍ശനത്തിനുള്ള പ്രതികരണമായാണ് ഇത്തരം ഉത്തേജനങ്ങള്‍ നടക്കുന്നത്.
2. Psychogenic: ലൈംഗിക ചിന്തകള്‍ അല്ലെങ്കില്‍ ഫാന്റസികള്‍ക്കുള്ള പ്രതികരണമായാണ് ഇവ സംഭവിക്കുന്നത്.
3. Nocturnal: പുരുഷന്‍ ഉറങ്ങുമ്പോഴാണ് ഇത്തരം ഉദ്ധാരണങ്ങള്‍ സംഭവിക്കുന്നത്, ഉറക്കത്തില്‍ അഞ്ചുതവണവരെ ആ വ്യക്തി അറിഞ്ഞോ അറിയാതെയൊ ഇത്തരം ഉദ്ധാരണങ്ങള്‍ സംഭവിക്കാം, ഇത്തരം ഉദ്ധാരണങ്ങള്‍ ശരാശരി മുപ്പത് മിനിറ്റ് വരെയൊക്കെ ദൈര്‍ഘ്യമേറിയതാകാം

Testosterone എന്ന പുരുഷ ഹോര്‍മോണാണ് പുരുഷ ലൈംഗീക ഉദ്ധാരണങ്ങള്‍ക്ക് കാരണമായ പ്രൈമറി ഹോര്‍മോണ്‍.

രതിമൂര്‍ച്ഛയിലെത്തുന്നതും സ്ഖലനം നടത്തുന്നതും സാധാരണയായി ഒരു ഉദ്ധാരണത്തിന് പരിഹാരമാകും, എന്നാല്‍ എല്ലാ ഉദ്ധാരണങ്ങളിലും സ്ഖലനം നടക്കുക എന്നത് പ്രാക്ടിക്കലായി സാധിക്കുന്ന കാര്യമല്ല, സാഹചര്യത്തിലാണ് അനാവശ്യമായ ഉദ്ധാരണങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത.

1. ശാന്തമായി കാത്തിരിക്കുക – അനാവശ്യ ഉദ്ധാരണം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗം ആ ഉദ്ധാരണം ഇല്ലാതാകുന്നതുവരെ കാത്തിരിക്കുക എന്നത്. ഈ സമയത്ത് ശാന്തനായി ഇരിക്കുക, പതുക്കെ ശ്വസിക്കുക, ശ്വസിക്കുന്ന സമയത്ത് ശ്വസനത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുക, വീണ്ടും ശാന്തമായി തുടരുക എന്നതെല്ലാം സഹായകമാകും. പൊതുവിടങ്ങളിലുള്ള സമയത്ത് ഉദ്ധാരണം സംബന്ധിച്ച വ്യക്തിക്ക് ഉദ്ധാരണം നടന്നതിനെ കുറിച്ച് ബോധ്യമുണ്ടാകുമെങ്കിലും മറ്റുളളവര്‍ക്കും ചുറ്റിലുമുള്ളവര്‍ക്കും നിങ്ങളില്‍ സംഭവിച്ച ശാരീരിക മാറ്റത്തെക്കുറിച്ച് അറിവില്ലാത്തതിനാല്‍ നിങ്ങളില്‍ സംഭവിച്ച മാറ്റമോര്‍ത്ത് നാണക്കേട് വിചാരിക്കുകയോ ഉല്‍ക്കണ്ഠപ്പെടുകയോ ചെയ്യേണ്ടതില്ല.

2. Meditation (ധ്യാനം) – ഉത്തേചിപ്പിക്കുന്ന ചിന്തകളില്‍ നിന്ന് മുഴുവനായും മുക്തമായിക്കൊണ്ട്, കുറച്ച് സമയം മനസ്സിനെ ധ്യാനാവസ്ഥയിലേക്ക് കൊണ്ടുപോകുന്നത് അനാവശ്യ ഉദ്ധാരണം ഒഴിവാക്കുന്നതിന് സഹായകമായേക്കാം. സാവധാനത്തിലും ആഴത്തിലും ശ്വസിക്കുക, ശ്വസനത്തിന്റെ ശബ്ദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, മനസ്സിനെ കേന്ദ്രീകരിക്കുന്നതിന് ഒരു വാക്കോ വാക്യമോ മനസ്സില്‍ റിപ്പീറ്റ് ചെയ്ത് പറയുവാന്‍ ശ്രമിക്കുക, ശ്രദ്ധ മറ്റുകാര്യങ്ങളിലേക്ക് തിരിച്ച് വിടുക തുടങ്ങിയവ അനാവശ്യ ഉദ്ധാരണത്തെ ഒഴിവാക്കുന്നതിന് സഹായകമാകും. ഉദ്ധാരണം ഒഴിവാക്കാനായി ധ്യാനത്തെ ആശ്രയിക്കുന്നതിന് മുമ്പ്, ധ്യാനം പരിശീലിക്കുന്നത് നല്ലതാണ്. (ഉത്തേജനം ഒഴിവാക്കാനായി മാത്രമല്ല, നമ്മുടെ സങ്കടങ്ങളിലും, ദുഖങ്ങളിലും, വേദനകളിലും, നിരാശകളിലും, ഒറ്റപ്പെടലുകളിലും ഒക്കെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ധ്യാനപിശീലനം സഹായിക്കും)

3. ശ്രദ്ധ തിരിക്കുക – നിങ്ങളെ ഉത്തേജിതനാക്കിയ ചിന്തകളില്‍ നിന്നുമാറി, മറ്റു ചിന്തകളിലേക്ക് ശ്രദ്ധ തിരിക്കുന്നത് വളരെയേറെ ഗുണകരമാകും. ലൈംഗീകമായി ഉത്തേജിപ്പിക്കുന്ന എന്തിനെക്കുറിച്ചും ചിന്തിക്കുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സംഗീതം, വായന, ടിവി, തുടങ്ങിയവയിലേക്കൊക്കെ ഒന്ന് ശ്രദ്ധതിരിച്ചാല്‍ ഈസിയായി നിങ്ങള്‍ക്ക് ഈ അവസ്ഥയെ മറികടക്കാനാകും.

4. നിങ്ങളുടെ പൊസിഷനില്‍ മാറ്റം വരുത്തുക – ഇരിക്കുന്ന, നില്‍ക്കുന്ന അല്ലെങ്കില്‍ കിടക്കുന്ന പൊസിഷനില്‍ മാറ്റം വരുത്തുന്നത് ഉദ്ധാരണം ഒഴിവാക്കാന്‍ സഹായിക്കും. അങ്ങനെ ചെയ്യുന്നത് ലിംഗത്തില്‍ സ്പര്‍ശിക്കുന്നതും ഉത്തേജിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ശരീരത്തില്‍ നിന്ന് സ്ഥാനം മാറുന്നതിന് സഹായിക്കും, വസ്ത്രങ്ങളുടെ സ്പര്‍ശനമോ സ്മൂത്തായ ഉരയലോ ചിലപ്പോള്‍ ഉദ്ധാരണം സംഭവിക്കുന്നതിന് കാരണമാകുന്നത് ഇല്ലാതാക്കുക എന്നതും, ശരീരത്തിന് ആകെവരുന്ന പൊസിഷന്‍ ചേഞ്ചും ഉദ്ധാരണം ഒഴിവാക്കുന്നതിന് സഹായകമായേക്കാം.

5. തണുത്തവെള്ളത്തില്‍ കുളിക്കുകയോ തണുത്ത വെള്ളമുപയോഗിച്ച് ലിംഗം കഴുകുകയോ ചെയ്യുക- അനാവശ്യ ഉദ്ധാരണം തടനായി ഒരു പരിധിവരെ ഇങ്ങനെ ചെയ്യുന്നത് സഹായകമാകാം. എല്ലാവരിലും ഇത് വിജയിക്കണം എന്നില്ല.

6. ചൂടുവെള്ളത്തില്‍ കുളിക്കുന്നതോ ചൂടുവെള്ളമുപയോഗിച്ച് ലിംഗം കഴുകുന്നതോ മറ്റ് ചിലര്‍ക്ക് അനാവശ്യ ഉദ്ധാരണം ഒഴിവാക്കാനായി ഉപകാരപ്രദമായേക്കാം.

7. ലഘുവ്യായാമം – അനാവശ്യമായ ഉദ്ധാരണം തടയുന്നതിനായി ലഘുവായ വ്യായാമങ്ങള്‍ ചെയ്യുന്നത് സഹായകമാണ്. സിറ്റപ്പ്, പുഷ്അപ്, ജോഗിങ് തുടങ്ങിയവ സഹായകമാണ്.

(ഓരോരുത്തര്‍ക്കും യോജിച്ച രീതി ഏതെന്ന് അവരവര്‍ തന്നെയാണ് പരീക്ഷിച്ച് കണ്ടെത്തേണ്ടത്)

? മക്കളോട് ഉദ്ധാരണത്തെ സംബന്ധിച്ച് തുറന്ന് സംസാരിക്കുക.

ആണ്‍കുട്ടികള്‍ക്ക് ഉദ്ധാരണം സാധാരണമാണ് എന്നത് ആദ്യം അവരെ പറഞ്ഞുമനസ്സിലാക്കുക, അവരുടെ മാതാപിതാക്കളില്‍ നിന്ന് വിശദീകരണം ലഭിക്കാത്ത പക്ഷം, അവര്‍ക്ക് അവരുടെ കൂട്ടുകാരില്‍ നിന്നും വികലമോ അപൂര്‍ണ്ണമോ ആയ അറിവുകള്‍ ലഭിക്കുകയും, അതു വഴി വികലമായ ലൈംഗീക അറിവുകള്‍ ചെറിയപ്രായത്തില്‍ തന്നെ അവനിലേക്ക് കടന്നുകൂടുകയും ചെയ്യാം. കുട്ടികള്‍ അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായി മനസിലാക്കുന്നത് കുട്ടികളുടെ ബുദ്ധിപരവും ശാരീരികവും വൈകാരികവുമായ വികാസത്തിന് ഏറെ സഹായിക്കും. ആണ്‍കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ഉദ്ധാരണം ആരംഭിക്കുന്നതിനാല്‍, എന്താണ് സംഭവിക്കുന്നതെന്ന് അവരോട് ലളിതമായ വാക്കുകളില്‍ വിശദീകരിച്ച് നല്‍കേണ്ടത് വളരെ പ്രധാനമാണ്. ചോദ്യങ്ങള്‍ ചോദിക്കാനും കാര്യങ്ങള്‍ തുറന്നു ചര്‍ച്ചചെയ്യാനും ഇത് അവരെ സഹായിക്കും.

കുട്ടികള്‍ സ്വന്തം ശരീരത്തെകുറിച്ചും ശരീരത്തില്‍ സംഭവക്കുന്ന മറ്റങ്ങളെ കുറിച്ചും അറിയാനാഗ്രഹിക്കുന്നതും അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടതും ആവശ്യമാണ്, എന്നാല്‍ ഇത് എപ്പോഴാണെന്നും എങ്ങനെയെന്നും ഉചിതമായതും അല്ലാത്തതും എന്തൊക്കെയെന്നും അവരോട് വിശദീകരിക്കുകയാണ് പ്രധാനം. സാധാരണ സംഭവിക്കുന്ന ഉദ്ധാരണം കൈകാര്യം ചെയ്യാനുള്ള വഴികള്‍ പഠിക്കാന്‍ കുട്ടികളെ സഹായിക്കുന്നത് വളരെ സഹായകമാകും. അനാവശ്യമായ ഉദ്ധാരണം മറികടക്കുന്നതിനും, ആവശ്യമായ ഉദ്ധാരണം എങ്ങനെ പരിഹരിക്കാം എന്നുമൊക്കെ കുട്ടികള്‍ ലൈംഗീക വളര്‍ച്ചയിലേക്ക് എത്തുന്നതോടുകൂടി ആധികാരീമായി മനസ്സിലാക്കുന്നതുവഴി ആ കുട്ടി ലൈംഗീകബോധമുള്ളവനായി മാറുന്നതിന്, ഇത്തരം അറിവുകള്‍ അവരിലേക്ക് പകരുന്നത് ഉപകാരപ്പെടും. മൂത്രമൊഴിക്കുക എന്ന ധര്‍മ്മം മാത്രമല്ല ലിംഗത്തിനുള്ളതെന്നും, മറ്റുധര്‍മ്മങ്ങളും ലിംഗത്തിനുണ്ട് എന്നും, ആ ധര്‍മ്മങ്ങള്‍ എന്തൊക്കെയെന്നും ആണ്‍കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും സ്‌കൂളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി അദ്ധ്യാപകരില്‍ നിന്നും ആധികാരീകമായി പഠിച്ചും, അറിഞ്ഞും വളരേണ്ടതുണ്ട്.

സ്വയംഭോഗം പാപമെന്ന് പറഞ്ഞുപഠിപ്പിക്കുന്ന മതങ്ങളുടെ നാട്ടില്‍, വിവാഹിതരല്ലാത്തവരിലെ ലൈംഗീകത പാപമെന്ന് ചിന്തിക്കുന്ന പൊതുബോധം നിലനില്‍ക്കുന്ന സമൂഹത്തില്‍, വിവാഹം കഴിക്കാത്തവര്‍ക്ക് ലൈംഗീകബന്ധം നിഷിധമായ സമൂഹത്തില്‍, സ്‌കൂളുകളില്‍ റീപ്രൊഡക്ടീവ് സിസ്റ്റം സ്വയം വായിച്ച് പഠിക്കാനായി കുട്ടികളോട് പറഞ്ഞ് പരിഭ്രമത്തോടെയോ തിടുക്കത്തിലോ ആ പാഠത്തിന്റെ താളുകള്‍ മറിച്ച് പോകുന്ന അദ്ധ്യാപകരുള്ള നാട്ടില്‍, നിന്നുകൊണ്ട് തന്നെയാണ് ലൈംഗീക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെകുറച്ച് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നതെന്നതിനാല്‍, എന്നെ കല്ലെറിയാനായി ഓടിയെത്തുന്നവര്‍ അവരുടെ വികലമായ ലൈംഗീക ബോധത്തെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക..

നബി –

കൊച്ചി സോഷ്യല്‍ മീഡിയയിലെ തുറന്നെഴുത്തുകൊണ്ട് ശ്രദ്ധേയയാണ് മോഡലായ ജോമോള്‍ ജോസഫ്.സ്ത്രീകള്‍ കൈവെക്കാന്‍ പൊതുവെ മടിയ്ക്കുന്ന വിഷയങ്ങളിലാവും ജോമോളുടെ കുറിപ്പുകള്‍. പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ടാണ് ഇത്തവണ ജോമോളുടെ കുറിപ്പ്…

നബി – അടുത്ത തലമുറയിലെങ്കിലും ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍ ഇല്ലാതാകാകട്ടെ, അടുത്ത തലമുറയുടെ ചിന്തകളെങ്കിലും തലച്ചോറില്‍ നിന്നുതന്നെ തുടങ്ങട്ടെ.

, അടുത്ത തലമുറയുടെ ചിന്തകളെങ്കിലും തലച്ചോറില്‍ നിന്നുതന്നെ തുടങ്ങട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker