ജോളിയുമായി പരിചയപ്പെട്ടത് ഇങ്ങനെ, ജോളി തയ്യല്‍ക്കടയിലെ നിത്യസന്ദര്‍ശക; വെളിപ്പെടുത്തലുമായി സുഹൃത്തായ യുവതി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫുമായി എങ്ങനെ പരിചയപ്പെട്ടുവെന്ന് വെളിപ്പെടുത്തി സുഹൃത്തായ യുവതി. ജോളി അറസ്റ്റിലായതിനെ തുടര്‍ന്ന് ജോളിയുടെ സുഹൃത്ത് എന്ന പേരില്‍ ഒരു യുവതിയെ കുറിച്ചുള്ള വാര്‍ത്തകളള്‍ വന്നിരിന്നു. പോലീസ് യുവതിയെ അന്വേഷിക്കാന്‍ ആരംഭിച്ചതോടെ യുവതി പോലീസിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു. ജോളിയെ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് യുവതി അന്വേഷണ സംഘത്തിന് മുന്നില്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന സമയമാണ് ജോളിയെ പരിചയപ്പെട്ടത്. ജോളി എന്‍ഐടി അധ്യാപികയാണെന്നായിരുന്നു പറഞ്ഞിരുന്നത്. താന്‍ ജോലി ചെയ്തിരുന്ന തയ്യല്‍ക്കടയില്‍ ജോളി നിത്യസന്ദര്‍ശകയായിരുന്നെന്ന് യുവതി പറഞ്ഞു.
ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ച സമയം ജോളിയുടെ വീട്ടില്‍ പോയിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഇതിനിടെ തയ്യല്‍ക്കട പൂട്ടിപ്പോയെങ്കിലും സൗഹൃദം തുടരുകയായിരുന്നു. ഈ വര്‍ഷത്തെ എന്‍ഐടിയിലെ രാഗം ഫെസ്റ്റിന് എത്തിയപ്പോള്‍ അവിചാരിതമായാണ് ജോളിയെ കണ്ടതെന്ന് യുവതി മൊഴികൊടുത്തു. എന്നാല്‍ അന്വേഷണസംഘം ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് യുവതിയുടെ നിരവധി ചിത്രങ്ങള്‍ ലഭിച്ചതോടെയാണ് പോലീസ് യുവതിയ്ക്കായി തെരച്ചില്‍ ആരംഭിച്ചത്.