Home-bannerKeralaNewsRECENT POSTS
ജോളിയെ നവംബര്‍ നാലുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയെ നവംബര്‍ നാല് വരെ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. താമരശേരി കോടതിയുടേതാണ് ഉത്തരവ്. ആല്‍ഫൈന്‍ വധക്കേസിലെ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി. അറസ്റ്റിന് അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിരുന്നു.
അതേസമയം ജോളിയുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഷാജുവിന്റെ ആദ്യഭാര്യയായിരുന്ന സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാത്യുവിനെതിരേ കേസെടുക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ മാത്യു നിലവില്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News