Home-bannerKeralaNewsRECENT POSTS
കൈ ഞെരമ്പ് മുറിച്ചത് പല്ലുകൊണ്ട് കടിച്ചും ടൈലില്‍ ഉരച്ചും! ജോളിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി കൈ ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുവിനെ കുറിച്ച് വ്യക്തത ഇല്ലാതെ പോലീസ്. പല്ലുകൊണ്ട് കടിച്ചും ടൈലില്‍ ഉരച്ചുമാണ് ഞരമ്പ് മുറിച്ചതെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ജയില്‍ അധികൃതര്‍ ജോളിയുടെ സെല്ലില്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ നിന്ന് കണ്ടെത്താനായില്ല. ഇന്ന് പുലര്‍ച്ചെ 4.50 നാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്.
രക്തം വാര്‍ന്ന നിലയില്‍ കണ്ട ജോളിയെ ജയില്‍ അധികൃതര്‍ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ പരിശോധനക്കായ് കോഴിക്കോട് മെഡില്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News