ജോളി അസുഖം അഭിനയിച്ചതോ? ബുദ്ധി പറഞ്ഞ് കൊടുത്തത് അഭിഭാഷകന്‍
പയ്യോളി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി കസ്റ്റഡിയിലിരിക്കെ അസുഖം അഭിനയിക്കുകയായിരുന്നു എന്ന് സൂചന. ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുന്നതിനിടെ നിയമോപദേശപ്രകാരം ജോളി അസുഖം അഭിനയിക്കുകയായിരുന്നു എന്നാണ് പുതിയ വിവരം. ജോളിയില്‍ മാറ്റം പ്രകടമായത് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിതിന് ശേഷമാണ്. കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് അഭിഭാഷകരുമായി സംസാരിക്കാന്‍ ജോളിക്ക് അവസരം ലഭിച്ചിരുന്നു. അപ്പോഴായിരിക്കാം ഇത്തരത്തിലൊരു ബുദ്ധി അവര്‍ ഉപദേശിച്ചതെന്നാണ് സൂചന.
വ്യാഴാഴ്ച പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ജോളിയെ ചോദ്യം ചെയ്തത്. സുഖമില്ലാത്തതിനാല്‍ നില്‍ക്കാനും ഇരിക്കാനും പറ്റുന്നില്ലെന്നു ജോളി പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് ഇവരെ കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ പരിശോധനയ്ക്കു കൊണ്ടുപോയിരുന്നു. തുടര്‍ന്ന്, തെളിവെടുപ്പിനായി കട്ടപ്പനയിലേക്കു പോകാനുള്ള തീരുമാനം മാറ്റിവെക്കുകയായിരുന്നു.
ജോളിയെ ചോദ്യം ചെയ്യുന്നതിനിടയില്‍ രണ്ടാംപ്രതി എം.എസ്. മാത്യുവിനെയും എത്തിച്ചിരുന്നു. പയ്യോളി സ്റ്റേഷനിലെ സെല്ലിലായിരുന്നു മാത്യു. എന്നാല്‍, രണ്ടുപേരെയും കൂടുതല്‍ നേരം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തില്ല. ചോദ്യംചെയ്യുന്ന സമയത്ത് ജോളി സഹകരിക്കാതിരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.