ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുന്നു,മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു,നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഫീസ് വര്‍ദ്ധനവിനെതിരെ നടത്തിയ സമരം കൂടുതല്‍ കരുത്താര്‍ജ്ജിയ്ക്കുന്നു.സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥിപ്രതിഷേധം പാര്‍ലമെന്റ് മാര്‍ച്ചിലേക്ക് വരെ എത്തി നില്‍ക്കുന്നു. പാര്‍ലമെന്റിന്റെ പരിസരത്തും യൂണിവേഴ്സിറ്റിക്കു പുറത്തും പോലീസ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.പോലീസ് തടഞ്ഞതോടെ പിന്തിരിഞ്ഞ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പുതിയ സമരപാതയിലൂടെ പാര്‍ലമെന്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്.
പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെ നിര്‍ദേശപ്രകാരം പാര്‍ലമെന്റിനു സമീപമുള്ള മെട്രോ സ്റ്റേഷനുകളില്‍ താല്‍ക്കാലികമായി അടച്ചു. ഉദ്യോഗസ് ഭവന്‍, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സര്‍വീസുകളാണ് നിര്‍ത്തിവച്ചത്.പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചു
വിദ്യാര്‍ത്ഥികളും ജെ.എന്‍.യു ഭരണവിഭാഗവുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.സമരം നയിച്ച 58 വിദ്യാര്‍ത്ഥി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തുനീക്കിയെങ്കിലും വിദ്യാര്‍ത്ഥികളെ നേരിടാന്‍ പോലീസിന് കഴിഞ്ഞില്ല. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടന്നു.
നിയമം കയ്യിലെടുക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കില്ലെന്നും ലാത്തിച്ചാര്‍ജിനെ കുറിച്ച് അന്വേഷിക്കുമെന്നും ഡല്‍ഹി പോലീസ് പി.ആര്‍.ഒ മന്ദീപ് എസ്. രന്ദാവ പറഞ്ഞു.സഫ്ദര്‍ജംഗിന് സമീപം ലോങ് മാര്‍ച്ച് പോലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിക്കുകയാണ്. മഹാസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.