24.4 C
Kottayam
Sunday, September 29, 2024

15799 രൂപയ്ക്ക് ജിയോ ലാപ്‌ടോപ്പ് വിപണിയില്‍,ഇപ്പോള്‍ വാങ്ങിയാല്‍ 5000 രൂപ ഡിസ്‌കൗണ്ട്‌

Must read

മുംബൈ:മുൻനിര ടെലികോം കമ്പനി റിലയന്‍സ് ജിയോയുടെ ആദ്യത്തെ ലാപ്‌ടോപ് ഔദ്യോഗികമായി അവതരിപ്പിച്ചു. ജിയോബുക്ക് എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ലാപ്‌ടോപ്പിന് വിലയിട്ടിരിക്കുന്നത് 15,799 രൂപയാണ്. ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ് 2022ലായിരുന്നു ലാപ്‌ടോപ്പിനെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ഇകൊമേഴ്‌സ് വെബ്‌സൈറ്റായ റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് ഇത് ഇപ്പോള്‍ വാങ്ങാം. എന്നാല്‍, ഇത് എത്തിച്ചു നല്‍കാന്‍ ഒരാഴ്ചയോളം കാലതാമസമെടുക്കും. 

ഇപ്പോള്‍ ജിയോബുക്ക് വാങ്ങുന്നവര്‍ക്ക് 5,000 രൂപ വരെ കിഴിവാണ് കമ്പനി നല്‍കുന്നത്. വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. കൂടാതെ, വേറെ ചില ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്നും പറയുന്നു.

ജിയോബുക്കിന്റെ സ്‌ക്രീനിന് 11.6-ഇഞ്ച് മാത്രം വലുപ്പമേയുള്ളു. എച്ഡിയാണ് (1366×768 പിക്‌സല്‍സ്) സ്‌ക്രീന്‍ റെസലൂഷന്‍. രണ്ടു ഗിഗാഹെട്‌സ് വരെ ക്ലോക്കു ചെയ്യുന്ന സ്‌നാപ്ഡ്രാഗണ്‍ 665 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ജിയോബുക്കിന് 2ജിബിയാണ് റാം എങ്കില്‍ സ്റ്റോറേജ് ശേഷി 32 ജിബിയാണ്. ആന്തരിക സ്റ്റോറേജിനായി ഇഎംഎംസി കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍, 128 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം.

ഈ ലാപ്‌ടോപ് പ്രവര്‍ത്തിക്കുന്നത് ജിയോഒഎസ് (JioOS) ഉപയോഗിച്ചാണ്. ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ഒഎസ് ആണിത്. ഇത് വളരെ വേഗമേറിയതാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. ജിയോ സ്‌റ്റോറില്‍ നിന്ന് ധാരാളം ആപ്പുകളും ലഭിക്കുമെന്ന് കമ്പനി പറയുന്നു. സ്വന്തം ലാപ്‌ടോപ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജിയോയും മൈക്രോസോഫ്റ്റും സഹകരിച്ചിരുന്നു. മൈക്രോസോഫ്റ്റ് 365 ആപ്പാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.

jio-book

എന്തായാലും ഓര്‍ത്തിരിക്കേണ്ട കാര്യം മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ജിയോഒഎസില്‍ പ്രവര്‍ത്തിക്കില്ലെന്നതാണ്. അത്തരം ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ ഈ ലാപ്‌ടോപ് വാങ്ങരുത്. എന്നുവച്ച്, ഇന്ന് സാധാരണമായി വേണ്ട എല്ലാ പ്രൊഡക്ടിവിറ്റി ആപ്പും ജിയോബുക്കിന് മറ്റു കമ്പനികള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടായിരിക്കും. ഭാവിയില്‍ മറ്റു കമ്പനികളും ജിയോഒഎസിനായി ആപ്പുകള്‍ സൃഷ്ടിച്ചേക്കും. എന്തായാലും വിന്‍ഡോസില്‍ ലഭിക്കുന്ന അതേ ആപ്പ് അനുഭവം ആരും ഇപ്പോള്‍ പ്രതീക്ഷിക്കേണ്ട. ഇത് ഒരു വലിയ സ്മാര്‍ട് ഫോണ്‍ ആണെന്നു കരുതുന്നതാണ് ഉത്തമം.

ലാപ്‌ടോപ്പിന് 4ജി കണക്ടിവിറ്റിയുണ്ട്. എന്നാല്‍, ഇത് സിം ഇടുന്ന ടൈപ് അല്ല. ഇസിം അധവാ എംബെഡഡ് സിം ആണ്. ഇതു വേണമെന്നുള്ളവര്‍ ജിയോ സ്‌റ്റോറില്‍ ചെന്ന് സിം ആക്ടിവേറ്റു ചെയ്യണം. ലാപ്‌ടോപ് വാങ്ങുന്നയാള്‍ തന്റെ പേരില്‍ ഐസിസി ഐഡി (സിം നമ്പര്‍) ആക്ടിവേറ്റു ചെയ്യണം. ഇതിനായി തന്റെ കെവൈസി ഫോം പൂരിപ്പിച്ചു നല്‍കണം. പിന്നെ വേണ്ട ഡേറ്റാ പ്ലാന്‍ തിരഞ്ഞെടുക്കണം. ലാപ്‌ടോപ് വാങ്ങുമ്പോള്‍ കിട്ടുന്ന ബോക്‌സിലായിരിക്കും ഐസിസി ഐഡി നമ്പര്‍ ഉണ്ടായിരിക്കുക.

 

ജിയോബുക്കിന് 4ജിക്കു പുറമെ കണക്ടിവിറ്റിയുടെ കാര്യത്തില്‍ ബ്ലൂടൂത് 5, എച്ഡിഎംഐ മിനി പോര്‍ട്ട്, രണ്ടു യുഎസ്ബി പോര്‍ട്ട് വൈ-ഫൈ 802.11 എസി, 3.5എംഎം ഓഡിയോ ജാക് എന്നിവ ഉണ്ട്. ഇരട്ട സ്‌റ്റീരിയോ സ്പീക്കര്‍, 2 എംപി വെബ്ക്യാം എന്നിവയും ഉണ്ട്.

ജിയോബുക്കിന് ഒരു ഫുള്‍ ചാര്‍ജില്‍ 8 മണിക്കൂറിലേറെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഫാന്‍ ഇല്ലാത്തതിനാല്‍ കാര്യമായി ശബ്ദമുണ്ടാകില്ലെന്ന് കമ്പനി പറയുന്നു. കുച്ചു ചൂടേ ഉണ്ടാകൂ എന്നും കമ്പനി പറയുന്നു.

jio-book-

സ്മാര്‍ട് ഫോണിനെക്കാള്‍ അല്‍പം വലുപ്പമുള്ള സ്‌ക്രീന്‍ വേണ്ടവര്‍ക്ക് എന്നു ചുരുക്കി പറയാം. ഇമെയില്‍ അയക്കുക, എന്തെങ്കലും ടെക്‌സ്റ്റ് ടൈപ്പു ചെയ്യുക തുടങ്ങി ചില ജോലികള്‍ക്കും വിഡിയോ കാണാനും ബ്രൗസ് ചെയ്യാനും ഫോണിനെക്കാള്‍ എളുപ്പമായിരിക്കും ഇതില്‍. അതേസമയം, സ്‌ക്രീന്‍ റെസലൂഷന്‍ കുറവാണെന്ന കാര്യവും മനസ്സില്‍ വയ്ക്കണം. കൂടുതല്‍ സ്‌ക്രീന്‍ വലുപ്പവും 5ജിയും ഉള്ള ലാപ്‌ടോപ്പുകള്‍ ജിയോ ഇറക്കുമെന്നാണ് അറിവ്. ജിയോബുക്ക് ഇപ്പോള്‍ പഠിക്കുന്ന കുട്ടികള്‍ക്കും മറ്റും അനുയോജ്യമല്ല. എല്ലാ സ്‌കൂളുകളും തന്നെ വിന്‍ഡോസ് കേന്ദ്രീകൃത ലാപ്‌ടോപ്പുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഭാവിയില്‍ ജിയോ സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളുമായി കരാറിലെത്തിയേക്കാം.

ഇന്ത്യയില്‍ ആപ്പിളിന്റെ ടാബ്‌ലറ്റ് കംപ്യൂട്ടറുകളായ ഐപാഡുകള്‍ക്ക് വില വര്‍ധിപ്പിച്ചു. ഏറ്റവും പുതിയ ഐപാഡ് 10-ാം തലമുറയുടെ കുറഞ്ഞ വേരിയന്റിന് 44,900 രൂപയാണ് വില. അതേസമയം, ഇപ്പോഴും വില്‍ക്കുന്ന 9-ാം തലമുറയിലെ തുടക്ക വേരിയന്റിന് (64 ജിബി) 33,900 രൂപയാക്കി വില വര്‍ധിപ്പിച്ചു. എ15 ബയോണിക് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് മിനിയുടെ തുടക്ക വേരിയന്റിന്റെ പുതിയ വില 49,900 രൂപയായിരിക്കും. എം1 ചിപ്പ് ഉപയോഗച്ചു പ്രവര്‍ത്തിക്കുന്ന ഐപാഡ് എയറിന്റെ 64 ജിബിയുടെ വില 59,900 രൂപയായി ഉയര്‍ത്തി

ഐപാഡ് പ്രോ 11, 12.9-ഇഞ്ച് മോഡലുകളുടെ ഏറ്റവും പുതിയ വേര്‍ഷന് എം2 പ്രോസസര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 11- ഇഞ്ചിന്റെ തുടക്ക വേരിയന്റിന് വിലയിട്ടിരിക്കുന്നത് 81,900 രൂപയാണ്. ഇതിന്റെ 2 ടിബി വേര്‍ഷന് 1,91,90 രൂപയാണ് വില. ഇതേ മോഡലുകളുടെ 5ജി വേര്‍ഷനുകള്‍ക്ക് യഥാക്രമം 96,900 രൂപയും 2,06,900 രൂപയുമാണ് വില. 

എന്നാല്‍, 12.9-ഇഞ്ചിന്റെ വില തുടങ്ങുന്നത് 1,12,900 രൂപ മുതലാണ്. പക്ഷേ, 2 ടിബി വേരിയന്റിന് 2,22,900 രൂപ നല്‍കണം. ഇതേ മോഡലുകളുടെ 5ജി വേരിയന്റുകള്‍ക്ക് 1,27,900 രൂപയും 2,37,900 രൂപയും നല്‍കണം. മുന്‍ സീരീസുകളെ അപേക്ഷിച്ച് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും വില കുറഞ്ഞതും കൂടിയതുമായ മോഡലുകള്‍ക്ക് ഇടയിലുള്ള വേരിയന്റുകള്‍ക്കും ആനുപാതികമായി വില വര്‍ധിപ്പിച്ചിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week