മുംബൈ: പുതിയ വരിക്കാരുമായി ജിയോ മുന്നോട്ട്. രാജ്യത്തെ ടെലികോം വിപണിയില്‍ തന്നെ വന്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നേറ്റം. മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ജിയോ ഏകദേശം 31.1 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ട്രായി റിപ്പോര്‍ട്ട് വിട്ടത്. ജിയോയുടെ പ്രധാന എതിരാളിയായ എയര്‍ടെല്‍ 10.2 ലക്ഷം വരിക്കാരെ ചേര്‍ത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പക്ഷേ ബിഎസ്എൻഎല്ലിനും വോഡഫോൺ ഐഡിയയ്ക്കും വന്‍ നഷ്ടമുണ്ടായതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.7.59 ലക്ഷം വരിക്കാരെയാണ് വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായിരിക്കുന്നത്. 5.31 ലക്ഷം വരിക്കാരാണ് ബിഎസ്എൻഎല്ലിനെ വിട്ടുപോയിരിക്കുന്നത്.
ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ അവസാനം 1,14.26 കോടിയായിരുന്നു കണക്ക്. മേയ് അവസാനത്തോടെ ഇത് 1,14.55 കോടിയായി മാറി. അതായത് 0.25 ശതമാനം പ്രതിമാസ വളർച്ചാ നിരക്ക്. ടെലികോം വിപണിയുടെ 35.69 ശതമാനം ജിയോ നേടി. 31.62 ശതമാനമാണ് എയർടെൽ സ്വന്തമാക്കിയിരിക്കുന്നത്. വോഡഫോൺ ഐഡിയയ്ക്ക് വിപണി വിഹിതത്തിന്റെ 22.56 ശതമാനം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ. 7.98 ശതമാനം വിപണിയെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
രാജ്യത്തെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഏപ്രിൽ അവസാനം 2.51 കോടിയായിരുന്നു. ഇത് മേയ് അവസാനത്തോടെ 2.52 കോടിയായി വർധിച്ചു. രാജ്യത്തെ വയർലൈൻ വരിക്കാരുടെ എണ്ണത്ത് തന്നെയുണ്ട്. ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണത്തിലും മാറ്റമുണ്ട്. മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം ഏപ്രിൽ അവസാനം 78.87 കോടിയായിരുന്നു എങ്കില്‍ മേയ് അവസാനത്തോടെ ഇത് 79.46 കോടിയായി ഉയർന്നു.
റിലയൻസ് ജിയോയ്ക്ക് 41.46 കോടി വരിക്കാരും ഭാരതി എയർടെലിന് 21.7 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരുമാണുള്ളതെന്ന് ട്രോയ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 12.32 കോടി വരിക്കാരുള്ള വോഡഫോൺ ഐഡിയ, 2.55 കോടി വരിക്കാരുള്ള ബിഎസ്എൻഎൽ, 20.9 ലക്ഷം വരിക്കാരുള്ള ആട്രിയ കൺവെർജൻസ് എന്നിവരാണ് മേയ് മാസത്തിലെ വലിയ ബ്രോഡ്‌ബാൻഡ് സേവന ദാതാക്കളില്‍ ഉള്‍പ്പെട്ടവര്‍.
റിലയൻസ് ജിയോ ഇൻഫോകോം 2022 ലെ രണ്ടാംപാദത്തില്‍ വന്‍ ലാഭത്തില്‍. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ 4,335 കോടി രൂപയാണ് ജിയോ ലാഭം ഉണ്ടാക്കിയത്. മുന്‍ വര്‍ഷത്തിലെ ഈ പാദത്തില്‍ നേടിയ ലാഭത്തെക്കാള്‍ 24 ശതമാനം വർധനയാണ് ജിയോ ഉണ്ടാക്കിയത്. ഡിസംബറില്‍ രാജ്യത്തെ ടെലികോം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ജിയോയ്ക്ക് വലിയ നേട്ടമായി എന്നാണ് കണക്കുകള്‍ പറയുന്നത്.
ഒരു ഉപയോക്താവിൽനിന്നുള്ള പ്രതിമാസം നേടുന്ന ജിയോയുടെ ശരാശരി വരുമാനം 175.70 രൂപയാണ്. പ്രവർത്തന വരുമാനം കഴിഞ്ഞ പാദത്തില്‍ 21.5 ശതമാനം വർധനയോടെ 21,873 കോടി രൂപയിലെത്തി. 5ജി ലേലം നടക്കാനിരിക്കെ ജിയോ ഉണ്ടാക്കിയ നേട്ടം ശ്രദ്ധേയമാണ് എന്നാണ് ടെലികോം രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
ജൂൺ പാദത്തിൽ വരുമാനം 17,994 കോടി രൂപയിൽ നിന്ന് 22 ശതമാനം ഉയർന്ന് 21,873 കോടി രൂപയായി. ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളുടെ ഇടപെടൽ മികച്ച നിലയിലാണ്. എല്ലാ ഇന്ത്യക്കാർക്കും ഇന്‍റര്‍നെറ്റ് ലഭ്യത വർധിപ്പിക്കുന്നതിനായി ജിയോ പ്രവർത്തിക്കുന്നു, മൊബിലിറ്റിയിലും എഫ്ടിടിഎച്ച് വരിക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന മികച്ച ട്രെന്‍റ് സന്തുഷ്ടനാണെന്നും റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഈ അവസരത്തില്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിലെ വയർലൈൻ വിഭാഗത്തിൽ 80 ശതമാനം വിപണി വിഹിതം ജിയോയ്ക്കുണ്ട്.
തദ്ദേശീയമായ 5ജി സ്റ്റാക്ക് ജിയോ നെറ്റ്‌വർക്കിനുള്ളിൽ വിന്യസിക്കുമെന്നും ഇന്ത്യയ്ക്ക് പുറത്തുള്ള വിപണികളിൽ എത്തിക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യം. അതേ സമയം കഴിഞ്ഞ പാദത്തില്‍ റിലയൻസ് റീട്ടെയിൽ 2061 കോടി രൂപ ലാഭം നേടി. 15,866 സ്റ്റോറുകളാണ് റിലയൻസ് റീട്ടെയിലിനുള്ളത്.