റേഷന്‍ കാര്‍ഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം! സംഭവം വിവാദത്തില്‍
അമരാവതി: ആന്ധ്രാപ്രദേശിലെ റേഷന്‍ കാര്‍ഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍. സംഭവത്തില്‍ ആന്ധ്രാ സര്‍ക്കാരിന് നേരെയാണ് പഴി ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സര്‍ക്കാര്‍. വിവാദത്തില്‍ കുടുങ്ങിയ റേഷന്‍ കാര്‍ഡിന് പിന്നില്‍ വദ്‌ലാമുരു ഗ്രാമത്തിലെ ഒരു റേഷന്‍ ഡീലറുടെ ഭര്‍ത്താവാണെന്ന് ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ടിഡിപി പാര്‍ട്ടി അംഗമായ ഇദ്ദേഹം ആശയപ്രചരണത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്‌തെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സമാന രീതിയില്‍ 2016 ല്‍ ഇയാള്‍ റേഷന്‍കാര്‍ഡിനു മേല്‍ സായി ബാബയുടെ ചിത്രവും 2017 ലും 18 ലും ബാലാജിയുടെ ഫോട്ടോയും പ്രിന്റ് ചെയ്തിരുന്നതായും കണ്ടെത്തി. ഇയാള്‍ കടുത്ത ടിഡിപി അനുഭാവിയാണെന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആളല്ലെന്നും സംഭവത്തില്‍ നടപടിയെടുക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.