‘ലോകത്തിലെ ഏറ്റവും രുചിയുള്ള ഇറച്ചി ഏതാണെന്നറിയോ?’ കാത്തിരിപ്പിന് ആക്കം കൂട്ടി ജെല്ലിക്കട്ടിന്റെ കിടിലന്‍ ട്രെയിലര്‍
അങ്കമാലി ഡയറീസിനും, ഈമയൗവ്വിനും ശേഷം ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം ജെല്ലിക്കെട്ടിന്റെ ട്രെയിലര്‍ പുറത്ത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ആദ്യം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ട് സംഘാടകരാവുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിന്റെ പുതിയ എഡീഷനിലാണ് ചിത്രത്തിന്റെ അടുത്ത പ്രദര്‍ശനം. പിന്നീട് 2 മിനിട്ട് 40 സെക്കന്‍ഡുള്ള ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചെമ്പന്‍ വിനോദ് ജോസും ആന്റണി വര്‍ഗീസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ്.ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിന് എസ്. ഹരീഷും ആര്‍. ഹരികുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്. ടൊറന്റോ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. വിനോദ് ജോസ്. ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കുന്നു. ഒക്ടോബര്‍ ആദ്യം ചിത്രം പ്രദര്‍ശനത്തിനെത്തും.