ബോംബെയില്‍ ഒരു ഹിന്ദിക്കാരന്‍ വരെ രണ്ടാം ഭാഗത്തിനുള്ള കഥയൊരുക്കി, ഇതൊക്കെ കണ്ടപ്പോഴാണ് പലരും ആന്റണി പെരുമ്പാവൂരിനോട് ചോദിക്കാന്‍ തുടങ്ങിയത്, അങ്ങനെയാണ് ആന്റണി തന്നെ വിളിക്കുന്നത്; തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്
കൊച്ചി:മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ചിത്രമായിരുന്നു ദൃശ്യം. ബോക്‌സ് ഓഫീസുകളില്‍ ഇന്നും ചര്‍ച്ചാ വിഷയമാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ദൃശ്യം. മൂന്നാം ഭാഗവും എത്തുമെന്നുള്ള സൂചനകള്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പങ്കുവച്ചിരുന്നു.
എന്നാല്‍ അടുത്ത ഭാഗം വരുമോ എന്ന് അറിയില്ല എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്. അടുത്ത ഭാഗം വരുമോ എന്നറിയില്ല. തെറ്റില്ലാത്ത ഒരു കഥ വന്നാല്‍ ചെയ്യുമെന്ന് മാത്രം സത്യത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം തന്നെ വരുന്നത് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധത്താലാണ്. ആദ്യത്തെ ദൃശ്യം പുറത്തിറങ്ങി കുറച്ചായപ്പോള്‍ തന്നെ നാട്ടിലുള്ളവരെല്ലാം അതിന്റെ രണ്ടാം ഭാഗത്തിനുള്ള കഥയുമായി പുറത്ത് വരാന്‍ തുടങ്ങിയിരുന്നു.
ബോംബെയില്‍ ഒരു ഹിന്ദിക്കാരന്‍ വരെ രണ്ടാം ഭാഗത്തിനുള്ള കഥയൊരുക്കി. ഇതൊക്കെ കണ്ടപ്പോഴാണ് പലരും ആന്റണി പെരുമ്പാവൂരിനോട് ചോദിക്കാന്‍ തുടങ്ങിയത്. അങ്ങനെ ആന്റണി തന്നെ വിളിച്ചു. ”നാട്ടില്‍ എല്ലാവരും ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഉണ്ടാക്കുന്നു. ജീത്തു മാത്രമെന്താ അതേക്കുറിച്ച് ആലോചിക്കാത്തത്” എന്ന് ചോദിച്ചു.
അപ്പോള്‍ മാത്രമാണ് താന്‍ ചിന്തിച്ചു തുടങ്ങിയത്. ആദ്യത്തെ ദൃശ്യത്തെ കുറിച്ച് താന്‍ ആലോചിക്കുന്നത് രണ്ടായിരത്തില്‍ ആയിരുന്നു. അന്ന് താന്‍ സിനിമയില്‍ വന്നിട്ടില്ല. പിന്നെയൊരു പത്തു വര്‍ഷമെടുത്തു അതൊരു കഥയായി രൂപപ്പെടാന്‍. അതു പേലെയായിരുന്നു രണ്ടാം ഭാഗവും.
2015ല്‍ തുടങ്ങിയ ആലോചനയാണ് എന്നാണ് സംവിധായകന്‍ പറയുന്നത്. അതേസമയം, ആമസോണ്‍ പ്രൈമിലാണ് ദൃശ്യം 2 റിലീസ് ചെയ്തത്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം ഗംഭീര അഭിപ്രായങ്ങളാണ് നേടിയത്.