EntertainmentRECENT POSTS
കടമറ്റത്ത് കത്തനാരാകാനൊരുങ്ങി ജയസൂര്യ
തനിക്ക് ലഭിക്കുന്ന വേഷം ഏതുമാകട്ടെ അത് വളരെ ഭംഗിയായി നിര്‍വ്വഹിക്കുന്ന നടനാണ് ജയസൂര്യ. ഫുട്‌ബോള്‍ താരം വി.പി സത്യന്‍ മുതല്‍ മേരിക്കുട്ടി വരെ അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. ഇപ്പോള്‍ കടമറ്റത്ത് കത്തനാര്‍ എന്ന കഥാപാത്രമാകാനൊരുങ്ങുകയാണ് ജയസൂര്യ. വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ നാടകങ്ങളിലും ടിവിയിലും കണ്ട കടമറ്റത്ത് കത്തനാര്‍ എന്ന വൈദികനായ മാന്ത്രികന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്നതാണ് പ്രത്യേകത.
ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ ഒരുക്കിയ റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ രാമാനന്ദിന്റേതാണ് തിരക്കഥ. ഇതൊരു ഫാന്റസി- ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ത്രീഡി ചിത്രമായിരിക്കും ഇത്. അതേസമയം മലയാളത്തിന്റെ മഹാനടന്‍ സത്യന്റെ ജീവിത കഥ പ്രമേയമാകുന്ന ചിത്രത്തിലും ജയസൂര്യയാണ് നായകന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News