EntertainmentRECENT POSTS
യതീഷ് ചന്ദ്രയെ സിനിമയില്‍ എടുത്തോ? ജയസൂര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
ധാരാളം ആരാധകരുള്ള പോലീസ് സെലിബ്രിറ്റിയാണ് യതീഷ് ചന്ദ്ര ഐപിഎസ്. ശബരിമല വിഷയത്തിനിടെയാണ് യതീഷ് ചന്ദ്രയെന്ന ഐ.പി.എസുകാരന്‍ സമൂഹമാധ്യമങ്ങളില്‍ ഹീറോയായി മാറിയത്. കൃത്യനിര്‍വ്വഹണത്തില്‍ നിന്നും വ്യതിചലിക്കാതെ, മുഖം നോക്കാതെ നടപടി എടുത്തതോടെയാണ് യതീഷ് ചന്ദ്ര സമൂഹമാധ്യമങ്ങളുടെ കയ്യടി നേടിയത്. ഇപ്പോഴിതാ, നടന്‍ ജയസൂര്യയ്ക്കും രതീഷ് വേഗയ്ക്കുമൊപ്പം നില്‍ക്കുന്ന യതീഷ് ചന്ദ്രയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
നടന്‍ ജയസൂര്യയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. യതീഷ് ചന്ദ്രയേയും സിനിമയിലെടുത്തോ എന്നാണ് ആരാധകരുടെ അന്വേഷണം. സിംഹത്തിന്റെ കസ്റ്റഡിയില്‍ രണ്ട് മാന്‍കുട്ടികള്‍ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. എന്നാല്‍ ജയസൂര്യയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ സൗഹൃദം പങ്കുവച്ചുകൊണ്ടുള്ള ഒരു ചിത്രം മാത്രമാണിത്.
കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരാനായ യതീഷ്, ബംഗളൂരുവില്‍ ഇലക്ട്രോണിക് എന്‍ജിനിയറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആ ജോലി ഉപേക്ഷിച്ച് ഐപിഎസുകാരനായത്.
https://www.instagram.com/p/B3scZQlBeUu/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News