24.6 C
Kottayam
Tuesday, November 26, 2024

ഈശോ സിനിമ; പി.സി ജോര്‍ജിന് മറുപടിയുമായി നടന്‍ ജയസൂര്യ

Must read

കൊച്ചി: ജയസൂര്യ നായകനാവുന്ന നാദിര്‍ഷ ചലച്ചിത്രം ‘ഈശോ’ യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്ന സാഹചര്യത്തില്‍ പി.സി ജോര്‍ജിന് മറുപടിയുമായി ജയസൂര്യ. ജോര്‍ജേട്ടന്‍ എത്രയോ തവണ എം.എല്‍.എയായ വ്യക്തിയല്ലേ, എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോര്‍ജേട്ടന്‍ എം.എല്‍.എയായതെന്ന് ജയസൂര്യ ചോദിച്ചു.

അങ്ങനെ തന്നെയാണ് താന്‍ ജയിച്ചുവന്നതെന്നും താന്‍ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമാണെന്നും തനിക്ക് വര്‍ഗീയതയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഇങ്ങനെ തന്നെയാണ് ഓരോ കലാകാരനെന്നും ജയസൂര്യ ഇതിന് മറുപടി നല്‍കി. ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് സിനിമയുടെ പേരെന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകള്‍ ചിത്രത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു.

ഈശോ സിനിമ വിവാദത്തില്‍ സംവിധായകന്‍ നാദിര്‍ഷക്ക് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത രംഗത്ത് വന്നു. ഈശോ എന്ന പേര് സിനിമക്കിട്ടാല്‍ എന്താണ് കുഴപ്പമെന്ന് മെത്രാപ്പൊലീത്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. മധ്യതിരുവിതാംകൂറില്‍ ഒരുപാട് പേര്‍ക്ക് ഈശോ എന്ന പേരുണ്ടെന്നും അതൊന്നും ആരും നിരോധിച്ചിട്ടില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി.

‘എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്‌ബോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ’ – മെത്രാപ്പൊലീത്ത ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു വിവാദമുണ്ടാക്കുന്നവര്‍ക്ക് മറ്റ് ഉദ്ദേശവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു കലാകാരന് ഇഷ്ടമുള്ള പേരുപയോഗിച്ച് സിനിമ പുറത്തിറക്കാന്‍ അവകാശമുണ്ട്. അത് കാണണോ വേണ്ടയോ എന്നത് പ്രേക്ഷകന്റെ തീരുമാനമാണ്. എന്നാല്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും ഭരണഘടനാപരമായ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യം കൊണ്ടുപോകുന്ന വാഹനത്തിനടക്കം ഈശോ എന്ന പേരുണ്ട്. എന്നാല്‍, അപ്പോഴൊന്നുമില്ലാത്ത പ്രശ്‌നം നാദിര്‍ഷ എന്ന വ്യക്തി അദ്ദേഹത്തിന്റെ സിനിമയ്ക്ക് ഈ പേരിടുമ്പോള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണ് വിവാദങ്ങളുണ്ടായത്. സിനിമയുടെ പേര് ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഞാനാണ് മ്യൂസിക് ഡയറക്ടറെങ്കിൽ പാടില്ലെന്ന് എംജി ശ്രീകുമാർ;  എന്താണ് തന്നോട് ഇത്ര ദേഷ്യമെന്ന് ഇപ്പോഴും അറിയില്ല, വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ

കൊച്ചി:ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ സിനിമയിലൂടെയാണ് രഞ്ജിൻ രാജ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കാണക്കാണെ, മാളികപ്പുറം എന്നീ ചിത്രങ്ങളിലും രഞ്ജിൻ സംഗീത...

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷ നൽകണം; പ്രതികരണവുമായി ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അറസ്റ്റ് വാറന്റ് പോരാ, വധശിക്ഷയാണ്...

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

Popular this week