Home-bannerNationalNews
ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യം കണ്ട ഏറ്റവും വലിയ ബാലാത്സംഗവീരന്‍,വിവാദ പ്രസ്താവനയുമായി വി.എച്ച്.പി നേതാവ്
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ വിവാദ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്‌റു ബലാത്സംഗ വീരനാണെന്ന് സ്വാധി പ്രാചി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ ബലാത്സംഗകനാണ് നെഹ്‌റു. രാമന്റെയും കൃഷ്ണന്റെയും സംസ്‌കാരം നശിപ്പിച്ചത് നെഹ്‌റുവാണെന്നും അവര്‍ ആരോപിച്ചു.
ഇന്ത്യ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാധ്വി. തെലുങ്കാന,ഉന്നാവ സംഭവങ്ങളുടെ പശ്ചത്തലത്തില്‍ ശനിയാഴ്ച രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു..ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News