NationalNews

പിഎസ്എൽവി സി 56 വിക്ഷേപിച്ചു: സിം​ഗപ്പൂരിന്റെ 7 ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്, പിഎസ്എൽവിയുടെ 58ാം ദൗത്യം

ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.)യുടെ വാണിജ്യ വിക്ഷേപണ ദൗത്യമായ പി.എസ്.എൽ.വി-സി.56 ഏഴ് ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ചു. സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെയും ആറു ചെറു ഉപഗ്രഹങ്ങളെയുമാണ് പി.എസ്.എൽ.വി-സി.56 ഭ്രമണപഥത്തിലെത്തിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 6.30-നായിരുന്നു വിക്ഷേപണം.

361.9 കിലോഗ്രാം ഭാരമുള്ള സിങ്കപ്പൂരിന്റെ ഡി.എസ്.-സാർ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതാണ് പ്രധാനദൗത്യം. ഇതോടൊപ്പം ആർക്കേഡ്, വെലോക്സ്-എ.എം., ഓർബ്-12 സ്ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളെയും ഗലാസിയ-2, സ്‌കൂബ്-2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളെയും റോക്കറ്റ് വഹിക്കും. മൂന്നുകിലോഗ്രാംമുതൽ 23.58 കിലോഗ്രാംവരെ ഭാരമുള്ളവയാണ് ഈ ഉപഗ്രഹങ്ങൾ.

420 കിലോഗ്രാമാണ് പേലോഡുകളുടെ ഭാരം. വിക്ഷേപണം നടന്ന് 22-ാം മിനിറ്റിൽ പ്രധാന ഉപഗ്രഹമായ ഡി.എസ്.-സാർ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കും. 25-ാം മിനിറ്റിൽ മറ്റു ആറു ഉപഗ്രഹങ്ങൾകൂടി ഭ്രമണപഥത്തിലെത്തിക്കും.സിങ്കപ്പൂരിന്റെ ടെലിയോസ്-2, ല്യൂംലൈറ്റ്-4 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുവേണ്ടിയായിരുന്നു ഇതിനുമുമ്പത്തെ പി.എസ്.എൽ.വി. വിക്ഷേപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker