വിമാനത്തില്‍ എത്തിയ അപ്രതീക്ഷിത അതിഥിയ്ക്ക് വമ്പന്‍ വരവേല്‍പ്പ് നല്‍കി സഹയാത്രികര്‍
ന്യൂഡല്‍ഹി: വിമാനത്തില്‍ എത്തിയ അപ്രതീക്ഷിത അതിഥിയെ മികച്ച വരവേല്‍പ്പ് നല്‍കി സഹയാത്രികര്‍. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനാണ് ഇന്‍ഡിഗോ വിമാനത്തില്‍ അപ്രതീക്ഷിത വരവേല്‍പ്പ് ലഭിച്ചത്. ഇദ്ദേഹത്തെ കണ്ട് കൈയ്യടിക്കുന്നതും എയര്‍ഹോസ്റ്റസുമാര്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഊഷ്മളമായ വരവേല്‍പ്പിന് നന്ദി പറഞ്ഞ് ശിവന്‍ തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങുകയും ചെയ്തു. ഐഎസ്ആര്‍ഒ യുടെ ചാന്ദ്രയാന്‍ രണ്ടിന്റെ ദൗത്യത്തിലൂടെയാണ് കെ. ശിവന്‍ ശ്രദ്ധേയ നാകുന്നത്. ദൗത്യം ഭാഗീകമായി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വളരെയഥികം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
This video doing the rounds of @isro chief K. Sivan being requested for selfies by @IndiGo6E flt attendants made me very happy
When those that quietly go about doing their work, become heroes…
Wonderful 👏🏽👏🏽🇮🇳👏🏽👏🏽 pic.twitter.com/JS71WanbHC
— atul kasbekar (@atulkasbekar) October 5, 2019