ശബരിമലയിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളിലും ഐ.എസ് ആക്രമണത്തിന് പദ്ധതിയിട്ടിരിന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: ശ്രീലങ്കയ്ക്ക് ശേഷം ഐ.എസ് ലക്ഷ്യമിട്ടത് കേരത്തേയും തമിഴ്‌നാടിനെയുമെന്ന് റിപ്പോര്‍ട്ട്. ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരിന്നു. ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു ഐഎസിന്റെ കോയമ്പത്തൂര്‍ ഘടകം പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എക്ക് വിവരം ലഭിച്ചത്.
കോയമ്പത്തൂരിലെ ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകമാണ് പദ്ധതി ആസൂത്രണത്തിന് പിന്നില്‍. തമിഴ്നാട്ടിലെയും, കൊച്ചിയിലെയും എന്‍ഐഎ സംഘങ്ങള്‍ സംയുക്തമായാണ് കോയമ്പത്തൂരിലെ അന്‍പുനഗര്‍, പോത്തന്നൂര്‍. കുനിയമ്പത്തൂര്‍, ഉക്കടം അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തിയത്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാന്‍ ഹാഷിമുമായി കോയമ്പത്തൂര്‍ ഘടകത്തിന് ബന്ധമുണ്ടായിരുന്നു. ഇവരില്‍ പ്രധാനിയും ഐ.എസ് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത മുഹമ്മദ് അസറുദീന്‍, സഹ്രാന്‍ ഹാഷിമിന്റെ ഫേസ്ബുക് സുഹൃത്താണ്.