സിനിമയില്‍ കാണിച്ച നടുവിരല്‍ ജീവിതത്തിലും ഒരാളുടെ നേര്‍ക്ക് കാണിക്കേണ്ടി വന്നിട്ടുണ്ട്, തുറന്ന് പറഞ്ഞ് ഇഷ്‌ക്കിലെ നായിക
കൊച്ചി:വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആന്‍ശീതള്‍. ഷെയ്ന്‍ നിഗം നായകനായി എത്തിയ ഇഷ്‌ക്ക് എന്ന ചിത്രത്തിലെ നായികയായി ആണ് ആന്‍ ശീതള്‍ ശ്രദ്ധ നേടുന്നത്. ഒരു പൊലീസുകാരന്‍ സദാചാര പൊലീസായി മാറുന്നതിന്റെ ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കാമുകീകാമുകന്മാരായാണ് ആന്‍ ശീതളും ഷെയ്ന്‍ നിഗമും ഇഷ്‌ക്കില്‍ വേഷമിട്ടത്.
ഒടുവില്‍ കാമുകന്‍ തന്റെ ചാരിത്ര്യശുദ്ധിയില്‍ സംശയിക്കുമ്പോള്‍ അവന് നേരെ നടുവിരല്‍ കാണിക്കുന്ന പുതിയ കാലത്തെ നായികാമുഖമായിരുന്നു ഇഷ്‌ക്കിലേത്. ഈ രംഗം സെന്‍സര്‍ ചെയ്യപ്പെട്ടുവെങ്കിലും നവമാദ്ധ്യമങ്ങളിലൂടെ ഈ ‘ഡിലീറ്റഡ് സീന്‍’ തരംഗമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയാക്കും ഇടയാക്കിയിരുന്നു. അതുവരെ കണ്ടുവന്ന നായിക-നായകന്‍ സങ്കല്‍പ്പത്തില്‍ വ്യത്യസ്തമായിരുന്നു ഇഷ്ടകിലെ നായികയും നായകനും. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീത നേടിയെടുക്കാന്‍ ചിത്രത്തിനായി പ്രത്യേകിച്ച് യുവാക്കളുടെ.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരെയെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആന്‍ ശീതള്‍. ആനിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ ശല്യം ചെയ്ത ഒരു പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ വച്ചായിരുന്നു ആ സംഭവമെന്നുമാണ് ആന്‍ വെളിപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ആന്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മൂന്നു ലക്ഷത്തില്‍പ്പരം പേരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആന്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു.
മുകളില്‍ ആകാശം,താഴെ മണല്‍,ഉള്ളില്‍ സമാധാനം’എന്ന അടിക്കുറിപ്പുമായാണ് ചിത്രങ്ങള്‍ താരം പങ്കുവച്ചിരിരുന്നത്.
കടല്‍തീരത്ത് ജലകന്യകയായി മാറിയിട്ടുള്ള ഫോട്ടോകളാണ് തരംഗമാകുന്നത്.അഭിനയത്തിന് പുറമെ മോഡലിങ്,സഞ്ചാരം എന്നിവയാണ് താരത്തിന്റെ പ്രധാന ഹോബികള്‍. ഇതിന് മുന്‍പും ആരാധകര്‍ക്കായി ഒട്ടനവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.നീല ടോപ്പും,നീല ജീന്‍സും ധരിച്ച് താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിരുന്നു.താരത്തിന്റെ ഓരോ ചിത്രവും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
മലയാള സിനിമയുടെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ’എസ്രാ’എന്ന സിനിമയിലും ആന്‍ശീതള്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്,ടോവിനോ തോമസ്, സപദേവ് നായര്‍, പ്രിയ ആനന്ദ്, എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
കൂടാതെ ഭഗത് നായകനായി അഭിനയിച്ച’കാളിദാസ്’എന്ന ചിത്രത്തിലും താരം നായികവേഷം കൈകാര്യം ചെയ്തു. 2018ലാണ് ചിത്രം റിലീസ് ചെയ്തത്. മാത്രമല്ല, 2010ല്‍ പുറത്തിറങ്ങിയ’ആര്‍വം’എന്ന സിനിമയിലും താരം മികച്ച വേഷമാണ് കൈകാര്യം ചെയ്തത്.