ഇരുട്ടു വീഴുമ്പോള്‍ വീടുകള്‍ക്ക് സമീപം ആള്‍രൂപം! ഭീതി ഒഴിയാതെ നാട്ടുകാര്‍
തൃശൂര്‍: തൃശൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി രാത്രിയില്‍ വീടുകള്‍ക്ക് സമീപം കാണുന്ന ആള്‍രൂപം. ഹൈസ്‌കൂള്‍ റോഡ്, സെന്റ് തോമസ് അങ്ങാടി, അരുവായി, ജറുശലേം ഭാഗങ്ങളിലാണ് രാത്രിയില്‍ വീടുകള്‍ക്ക് സമീപം രാത്രി ആള്‍രൂപം പ്രത്യക്ഷപ്പെടുന്നത്. ബഹളം കൂട്ടി നാട്ടുകാര്‍ പലവട്ടം അന്വേഷിച്ചെങ്കിലും ആളെ കിട്ടിയില്ല. രൂപത്തെ കാണുന്ന മാത്രയില്‍ ആളുകള്‍ ഒച്ചവെക്കാന്‍ തുടങ്ങിയാല്‍ പിന്നെ ആ രൂപം കാണാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രത്യേകിച്ചും എന്തെങ്കിലും ഉപദ്രവം ഈ ആള്‍രൂപത്തില്‍ നിന്നു ഉണ്ടാകുന്നില്ല. എങ്കിലും പ്രദേശവാസിള്‍ ഭീതിയിലാണ്.
വീടുകളില്‍ നിന്ന് സാധനങ്ങള്‍ ഒന്നും നഷ്ടപ്പെടാത്തതിനാല്‍ മോഷ്ടാക്കളല്ലെന്ന് നാട്ടുകാര്‍ പറയുന്നു. പലയിടത്തും ചെറുപ്പക്കാര്‍ രാത്രിയില്‍ അന്വേഷിച്ചിറങ്ങിയെങ്കിലും ആരെയും കിട്ടിയില്ല. മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളോ, സാമൂഹിക വിരുദ്ധരോ ആണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.