FeaturedHome-bannerKeralaNews

വിജയ് ബാബുവിന് ആശ്വാസം ,നാട്ടില്‍ എത്തുന്നതുവരെ ഇടക്കാല ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: നാട്ടില്‍ എത്തുന്നതുവരെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി. ഈ മാസം 30ന് കേരളത്തിലെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ അറിയച്ചിതിനെ തുടര്‍ന്നാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചത്.

എപ്പോള്‍ രേഖകളെല്ലാം വിജയ് ബാബു നേരിട്ട് ഹാജരാക്കുന്നുവോ, അപ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്നാണ് കോടതി പറഞ്ഞത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും.

ജോര്‍ജിയയിലായിരുന്ന വിജയ് ബാബു രണ്ടുദിവസം മുമ്ബ് ദുബായില്‍ മടങ്ങിയെത്തിയിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങുക. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ കോപ്പി വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഈ മാസം 19 ന് പൊലീസിന് മുന്നില്‍ ഹാജരാകുമെന്നായിരുന്നു വിജയ് ബാബു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ ശ്രമം. എന്നാല്‍ ആ ശ്രമം കോടതിയുടെ ഇടപെടല്‍ മൂലം നടന്നില്ല.

ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടെയെന്നും എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്നുമാണ് ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചത്. ഒളിവിലായിരുന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ടും റദ്ദാക്കിയിരുന്നു. പിന്നാലെയാണ് വിജയ് ബാബു നാട്ടിലേക്ക് വരാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. എംബസിയുടെ പ്രത്യേക അനുമതിയോടെയാണ് മടക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button