കാറ്റടിച്ചു യുവതിയ്ക്ക് ഗർഭം, കാറ്റ് നിരപരാധിയോ? വൻ ട്വിസ്റ്റ്,പുതിയ സംഭവവികാസങ്ങളിങ്ങനെ
ഇന്തോനേഷ്യൻ യുവതി കാറ്റടിച്ചപ്പോൾ ഗർഭിണിയായി എന്ന വാർത്ത അത്ഭുതത്തോടെയാണ് ലോകം ശ്രവിച്ചത്. യുവതി തന്നെയാണ് താൻ ഗർഭിണിയായത് കാറ്റടിച്ചതിനാൽ ആണ് എന്ന് വെളിപ്പെടുത്തിയത്. എന്നാൽ പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും അന്വേഷണത്തിൽ കണ്ടെത്തിയത് മറ്റൊരു വിവരമാണ്.
യുവതി വിവാഹിതയായി നേരത്തെ ഒരു കുട്ടിയും ഉണ്ട്. ഇതിനിടെ ഭർത്താവും യുവതിയും നാലുമാസമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ആരോഗ്യ പ്രവർത്തകർ പറയുന്നത് ഭർത്താവുമായി പിരിയുമ്പോൾ ഒരുപക്ഷെ യുവതി ഗർഭിണിയായിരിക്കാമെന്നും ഈ വിവരം യുവതി തിരിച്ചറിയാത്തതിനാൽ ആണ് ഇങ്ങനെ ഒരു അത്ഭുതം നടന്നതെന്നുമാണ്. ഇത് കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങൾ മറ്റൊരു വ്യക്തിയുടെ പേരും ഉയർത്തുന്നുണ്ട്. എന്നാൽ ഇതിനു സ്ഥിരീകരണമില്ല.
അതേസമയം യുവതി ഇപ്പോഴും തന്റെ പഴയ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. താൻ കുനിഞ്ഞു നിസ്കരിക്കുന്ന സമയത്തു തന്റെ യോനിയിലൂടെ ശക്തമായി കാറ്റ് അടിച്ചതായും ഇതിനു ശേഷം തനിക്ക് വയറുവേദന ഉണ്ടായതായും അടുത്തുള്ള ആശുപത്രിയിൽ പോയപ്പോൾ പെൺകുഞ്ഞിനെ പ്രസവിച്ചെന്നുമാണ് യുവതിയുടെ വാദം. എന്തായാലും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കുട്ടിയുടെ ഡിഎൻഎ എടുക്കാനാണ് അധികൃതരുടെ തീരുമാനം .