ന്യൂഡല്‍ഹി: ചന്ദ്രനില്‍ മൂത്രം ഉപയോഗിച്ച് കട്ടകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍. ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാര്‍ ബീന്‍സ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകള്‍ നിര്‍മിക്കാനാണ് നീക്കമെന്ന് ഐ.ഐ.എസ്.സി അറിയിച്ചു.
ചന്ദ്രനില്‍ വാസയോഗ്യമായ നിര്‍മിതികള്‍ക്ക് ഈ കട്ടകള്‍ ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ജീവശാസ്ത്രവും മെക്കാനിക്കല്‍ എഞ്ചിനിയറിംഗും സമന്വയിക്കുന്ന ഈ പദ്ധതി വളരെ ആവേശം നല്‍കുന്നതാണെന്ന് ഐഐഎസ്സിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അലോക് കുമാര്‍ പറയുന്നു.
ഐഐഎസ്സി, ഐഎസ്ആര്‍ഒ എന്നിവര്‍ സംയുക്തമായി രൂപം നല്‍കിയ ഈ പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ മൂത്രത്തില്‍ നിന്നാണ് എടുക്കുന്നത്. സീമന്റിന് പകരം ഗുവാര്‍ ഗം ഉപയോഗിക്കുന്നതിനാല്‍ കാര്‍ബണ്‍ ഫൂട്ട്പ്രിന്‍ും കുറവായിരിക്കും. ഭൂമിയില്‍ നിന്ന് ഒരു പൗണ്ട് വസ്തുക്കള്‍ ചന്ദ്രനില്‍ എത്തിക്കാന്‍ 7.5 ലക്ഷമാണ് വരുന്ന ചെലവ്.