CrimeHome-bannerInternationalNews
ഇന്ത്യന്‍ കുടുംബത്തിലെ 4 പേര്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജരായ നാലു പേരെ അമേരിക്കയിലെ വെസ്റ്റ് ഡെസ് മൊയിന്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രശേഖര്‍ സങ്കാര (44), ലാവണ്യ സങ്കാര (41), പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.നാല് പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്.ശനിയാഴ്ച്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. നാല് പേരുടെയും മൃതദേഹത്തില്‍ നിന്ന് നിരവധി വെടിയുണ്ടകളാണ് പൊലീസ് കണ്ടെടുത്തത്.
സങ്കാരയുടെ വീട്ടില്‍ താമസിച്ചിരുന്ന അതിഥികള്‍ പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കൊലപാതകത്തിന് പിന്നിലെ പ്രതികളേക്കുറിച്ചോ ക കാരണമെന്തെന്നോ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News