InternationalNews
ഇന്ത്യൻ വംശജൻ കാഷ് പട്ടേലിനെ എഫ്.ബി.ഐ. തലവനായി തിരഞ്ഞെടുത്ത് സെനറ്റ്

വാഷിങ്ടൺ: മുൻ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ കശ്യപ് പട്ടേലിനെ (കാഷ് പട്ടേൽ) എഫ്.ബി.ഐ. തലവനായി സെനറ്റ് തിരഞ്ഞെടുത്തു. നേരത്തേ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇദ്ദേഹത്തെ എഫ്.ബി.ഐ. തലവനായി നാമനിർദേശം ചെയ്തിരുന്നു.
ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായാണ് കാഷ് പട്ടേൽ (44) അറിയപ്പെടുന്നത്. ആദ്യ ട്രംപ് സർക്കാരിൽ നാഷണൽ ഇന്റലിജൻസ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. 1980-ൽ ന്യൂയോർക്കിലാണ് കാഷിന്റെ ജനനം. ഗുജറാത്തിലാണ് കുടുംബവേരുകൾ.
റിച്ച്മെന്റ് സർവകലാശാലയിൽനിന്ന് ക്രിമിനൽ ജസ്റ്റിസ്, റേസ് സർവകലാശാലയിൽനിന്ന് നിയമബിരുദം എന്നിവ നേടയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽനിന്ന് അന്താരാഷ്ട്രനിയമത്തിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News