CricketKeralaNewsSports

പകരം വീട്ടി ഇന്ത്യ; ചെപ്പോക്കിൽ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി, 317 റൺസിൻ്റെ വിജയം കുറിച്ച് കോഹ്ളിപ്പട

ഇന്ത്യയ്ക്കെതിരായി ചെന്നൈ ചെപ്പോക്കില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ തകർത്തടിച്ച് ഇന്ത്യൻ പട. ഇംഗ്ലണ്ടിനെതിരെ 317 റണ്‍സിന്റെ വിജയം കുറിച്ച് കോഹ്ളിപ്പട. ഇന്ത്യ മുന്നോട്ടുവെച്ച 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 164 ലിൽ ഫുൾസ്റ്റോപ് ഇടേണ്ടി വന്നു. രണ്ടാം ഇന്നിംഗ്‌സില്‍ പല കണക്കുകൂട്ടലുമായി ഇറങ്ങിയ ഇംഗ്ലണ്ട് പക്ഷേ 164 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് നാലാം ദിനം തന്നെ ഇന്ത്യയ്ക്ക് ജയം നേടികൊടുത്തത്.

ഇതോടെ, നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഇതേ വേദിയിൽ ദിവസങ്ങൾക്ക് മുൻപ് ആതിഥേയരെ 227 റൺസ് വിജയവുമായി നാണംകെടുത്തിയ ഇംഗ്ലണ്ടിന്, അതിലും വലിയ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. അവസാന നിമിഷം കൂറ്റനടികളുമായി കളംനിറഞ്ഞ മൊയീന്‍ അലിയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. മൊയീന്‍ അലി 18 ബോളില്‍ 5 സിക്‌സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ 43 റണ്‍സെടുത്തു. നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് മേല്‍ മേധാവിത്വം സ്ഥാപിക്കാനായില്ല.

ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും വീഴ്ത്തി. ഈ മാസം 24 നാണ് പരമ്പരയിലെ അടുത്ത മത്സരം. അഹമ്മദാബാദാണ് പിങ്ക് ബോള്‍ മത്സരത്തിന് വേദിയാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker