വിന്‍ഡീസ് വീര്യം പഴങ്കഥ,സെമിയിലേക്ക് കോഹ്ലിപ്പട,ഇന്ത്യക്ക് 125 റണ്‍സ് വിജയം
മാഞ്ചസ്റ്റര്‍: 2019 ലെ ക്രിക്കറ്റ് ലോക കപ്പിന് മറ്റ് അവകാശികളില്ലെന്ന് അടിവരയിട്ട് വെസ്റ്റ് ഇന്‍
ന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം.ബൗളര്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് 125 റണ്‍സിന്റെ കൂറ്റന്‍ വിജയം.ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും എം.എസ്. ധോണിയും അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ മുഹമ്മദ് ഷമി നാലു വിക്കറ്റ് നേടി തന്റെ അപാരമായ ഫോം വിന്‍ഡീസിനെതിരെയും ആവര്‍ത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.എന്നാല്‍ വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 34.2 ഓവറില്‍ 143 റണ്‍സിന് ചുരുട്ടിക്കെട്ടി.
വിന്‍ഡീസിന്റെ വെടിക്കെട്ട് ബാസ്റ്റ്‌സമാന്‍ കേദാര്‍ യാദവിന്റെ കൈകളില്‍ എത്തിച്ച് മുഹമ്മദ് ഷമി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.ഗെയ്‌ലിന്റെ സമ്പാദ്യം വെറും ആറു റണ്‍സ്.പിന്നീടിങ്ങോട്ട് ഇന്ത്യയുടെ ബൗളിംഗ് പൂരമായിരുന്നു.ജസ്പ്രീത് ബുംമ്ര,ഹാര്‍ദ്ദിക് പാണ്ഡ്യ,കുല്‍ദീപ് യാദവ് എന്നിവരും മികച്ച് ബൗളിംഗ് ആണ് പുറത്തെടുത്തത്.
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇക്കളിയിലും ശോഭിയ്ക്കാനായില്ല. കെ.എല്‍.രാഹുല്‍ 48 റണ്‍സ് നേടി പുറത്തായി.നാലാമനായി വിജയ് ശങ്കറും വീണ്ടും പരാജയമായി.പിന്നാലെ കേദാര്‍ യാദവും മടങ്ങി. തുടര്‍ന്നായിരുന്നു നായകന്‍ വിരാട് കോഹ്ലിയുടെ ഊഴം.സെഞ്ചുറിയിലേക്ക് കുതിച്ച കോഹ്ലിയ്ക്ക് എന്നാല്‍ 72 റണ്‍സ് നേടിക്കഴിഞ്ഞപ്പോള്‍ കാലിടറി. മുന്‍ ക്യാപ്റ്റന്‍ ധോണി 56 റണ്‍സുമായി പുറത്താകാതെ നിന്നു.ഹാര്‍ദ്ദിക് പാണ്ഡ്യ 46 റണ്‍സ് നേടി. വിജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പാക്കിയിയിട്ടുണ്ട്.