ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി ഇന്ത്യ. രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി താത്കാലികമായി നിര്‍ത്തിയത്. വിദേശകാര്യ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
അന്‍പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ നേരിട്ട് വാക്‌സിന്‍ നല്‍കിയിരുന്നു. 190 രാജ്യങ്ങള്‍ക്ക് ഡബ്ല്യൂഎച്ച്ഒ വഴിയും ഇന്ത്യ വാക്‌സിന്‍ നല്‍കിയിരുന്നു. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
ബുധനാഴ്ച 47,262 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,17,34,058 ആയി ഉയര്‍ന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News