Home-bannerNationalNews

പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നേക്കുമെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ഇതുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ലൈവ് മിന്റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുറച്ചുമാസത്തിനുള്ളില്‍ ഇന്ത്യയിലെ ആശുപത്രികള്‍ നിറഞ്ഞുകവിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

<p>കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. സിംഗപ്പുര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ ഉണ്ടായതിനേക്കാള്‍ കൂടുതലാണിത്.</p>

<p>രണ്ടു ദിവസത്തിനിടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 2069-ലേക്ക് ഉയരുകയും ചെയ്തു. ഇതിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.</p>

<p>കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഇതുവരെ കൂടുതല്‍ വൈറസ് ബാധിതരുള്ളതെങ്കിലും ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker