ബര്‍മിങാം: ഓറഞ്ച് ജഴ്‌സിയില്‍ പതിവ് അക്രമണോത്സുകത വെടിഞ്ഞ് ഇന്ത്യന്‍ ടീം. ആതിഥേയരായ ഇംഗ്ലണ്ടനോട് തോറ്റത് 31 റണ്‍സിന്.2019 ലോക കപ്പിലെ ആദ്യം പരാജയമാണ് ഇന്ത്യയ്ക്ക് രുചിയ്‌ക്കേണ്ടി വന്നത്.ഇന്ത്യുടെ സെമി സാധ്യതകള്‍ സജീവമാണെങ്കിലും ഇന്ത്യയുടെ ജയം പ്രതീക്ഷിച്ചിരുന്ന പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ സെമി പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു.ഇംഗ്‌ളണ്ട് സ്‌കോറായ 338 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 306 റണ്‍സില്‍ പോരാട്ടം അവസാനിപ്പിയ്‌ക്കേണ്ടി വന്നു.
ഇംഗണ്ടിനുവേണ്ടി സെഞ്ചുറി നേടിയ ജോണ്‍ ബൈയര്‍സ്‌റ്റോയുടെ പ്രകടമാണ് നിര്‍ണായകമായത്. ലിയാം പ്ലാങ്കറ്റ് മൂന്നു വിക്കറ്റെടുത്ത് ഇന്ത്യന്‍ പരാജയത്തിന് ചുക്കാന്‍ പിടിച്ചു.ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ സെഞ്ചുറിയടിച്ചു. വിരാട് കോഹ്ലി അര്‍ദ്ധ സെഞ്ചുറി നേടി.ഹാര്‍ദ്ദികും എം.എസ്.ധോണിയും ഭേദപ്പെട്ട പ്രകടം കാഴ്ചവെച്ചെങ്കിലും ഇന്തയുടെ ഫിനിഷന്‍ ധോണി ബെര്‍മിംങ്ഹാമില്‍ കളി മറന്നു.
ഒമ്പതു പന്തുകളില്‍ പൂജ്യനായി മടങ്ങിയ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ തുടക്കത്തിലെ നിരാശപ്പെടുത്തി.പിന്നീടെത്തിയ വിരാട് കോഹ്ലിയും രോഹിത ശര്‍മ്മയും സ്‌കോര്‍ മുമ്പോട്ടു ചലിപ്പിച്ചു. എന്നാല്‍ 76 പന്തില്‍ 66 റണ്‍സെടുത്ത കോഹ്ലിയെ നഷ്ടമായതോടെ ഇത്യയ്ക്ക് പിഴച്ചുതുടങ്ങി.വെടിക്കെട്ട് ബാറ്റിംഗിലൂടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിയ്ക്കാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കഴിഞ്ഞെങ്കിലും ഹാര്‍ദ്ദിക് പ്ലാങ്കറ്റിനു മുന്നില്‍ അടിയറവ് പറഞ്ഞു. ക്രിസ് വോക്‌സിന്റെ ഉജ്ജ്വലമായ കാച്ചിലൂടെ ഋഷഭ് പന്ത് പവലിയനിലേക്ക് മടങ്ങി.തുടര്‍ന്നെത്തിയ കേദാര്‍ യാദവിനും ധോണിയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് അവസാനമായി.ഇത്യയ്ക്കായി നേരത്തെ മുദമ്മദ് ഷമി അഞ്ചു വിക്കറ്റ് നേടിയിരുന്നു.