HealthNationalNews

കൊവിഡ് വ്യാപനം പാരമ്യത്തില്‍; ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം പാരമ്യത്തിലെത്തി നില്‍ക്കെ അത്യാവശ്യമുള്ള രോഗികകള്‍ക്ക് നല്‍കാനുള്ള ഓക്‌സിജന് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ബി.ബി.സി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുംബൈയിലാണ് ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നത്. ഇവിടുത്തെ ഒരു ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലണ്ടര്‍ ആവശ്യമായി വന്നതിനേത്തുടര്‍ന്ന് 10ലേറെ ഡീലര്‍മാരെയും അതിലേറെ ആശുപത്രികളെയും ബന്ധപ്പെട്ടിട്ടും ഓക്‌സിജന്‍ ലഭിച്ചില്ല. ഒടുവില്‍ 30 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരാശുപത്രിയില്‍ നിന്ന് 30 സിലണ്ടറുകള്‍ ലഭിച്ചു.

എന്നാല്‍, ലഭിച്ചതാകട്ടെ വലിയ ഓക്‌സിജന്‍ സിലണ്ടറുകളും. എന്നാല്‍ അത് എത്തിക്കാനുള്ള വാഹനം ലഭിച്ചില്ല. പിന്നീട് ആശുപത്രിയിലെ ആംബുലന്‍സ് അഞ്ചുതവണയായി ഈ 30 സിലണ്ടറുകള്‍ ആവശ്യക്കാരന്റെ അടുത്തെത്തിക്കുകയായിരുന്നു. ആകെ ഉത്പാദനത്തിന്റെ പകുതിയിലേറെ ഓക്‌സിജനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ഇളവുകള്‍ കൂടുതല്‍ പ്രഖ്യാപിക്കുന്നതോടെ ദിവസവും 90,000ന് മുകളിലുള്ള കൊവിഡ് കണക്ക് ഇനിയും കുതിച്ചുയരുമെന്നുറപ്പാണ്. ഏപ്രില്‍ലില്‍ 750 ടണ്‍ ഓക്‌സിജനാണ് വേണ്ടി വന്നിരുന്നത് എങ്കില്‍ സെപ്റ്റംബറില്‍ ഇത് 2,700 ആയി. ഇനിയും ഈ കണക്കും ഉയരുമെന്നുറപ്പാണ്. അപ്പോഴാണ് രാജ്യം കടുത്ത ഓക്‌സിജന്റെ ക്ഷാമം നേരിടുന്നതെന്നും ബി.ബി.സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button