മോഹന്‍ലാല്‍ വീണ്ടും പട്ടാളവേഷത്തില്‍? ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷം സിനിമയാകുന്നു,സംവിധാനം മേജര്‍ രവി
കൊച്ചി: ഇന്ത്യയുമായുള്ള അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി സംഘര്‍ഷങ്ങളും യുദ്ധവുമെല്ലാം ചൂടന്‍ സിനിമാ വിഷയമാണ്. ബോര്‍ഡര്‍,ഉറി തുടങ്ങി വന്‍ സൂപ്പര്‍ഹിറ്റുകളായി സൈന്യത്തിന്റെ കഥകള്‍ മാറുകയും ചെയ്തു.ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കമുള്ള സൈനിക നടപടികള്‍ മാസങ്ങള്‍ക്കുള്ളില്‍ വെള്ളിത്തിരയില്‍ എത്തുകയും ചെയ്തു.
മലയാളത്തിലും പട്ടാള സിനിമകള്‍ക്ക് പഞ്ഞമില്ല.നായര്‍സാബ്.തുഷാരം തുടങ്ങി ബോക്‌സ്ഓഫീസുകളെ ഇളക്കിമറിച്ച നിരവധി സിനിമകളുമുണ്ട്. എന്നാല്‍ പാട്ടാള സിനിമകളിലൂടെ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് എത്തിയ സംവിധായകനാണ് മേജര്‍ രവി.മോഹന്‍ലാല്‍ നായകനായ കീര്‍ത്തിചക്രയും കുരുക്ഷേത്രയുമെല്ലാം ദേശീയതലത്തില്‍ പോലും വമ്പന്‍ വിജയങ്ങളായി മാറി.
ഇപ്പോഴിതാ മേജര്‍ രവിയുടെ സംവിധാനത്തില്‍ ഇന്ത്യ-ചൈന പ്രശ്‌നം സിനിമയാകുന്നു.ഗാല്‍വന്‍ താഴ് വരയിലെ പ്രശ്‌നങ്ങളും ചൈനീസ് പ്രകോപനവുമൊക്കെയാകും ചിത്രത്തിന് പ്രമേയമാവുക.ഗാല്‍വാന്‍ പാലം നിര്‍മ്മാണവും ഇന്ത്യ-ചൈന പ്രശ്‌നത്തിലേക്ക് നയിച്ച പഴയ സംഭവങ്ങളുമാകും ചിത്രത്തിന്റെ ഇതിവൃത്തമെന്ന് മേജര്‍ രവി പറയുന്നു. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 2021ല്‍ ചിത്രം പുറത്തെത്തിക്കാനാണ് ശ്രമം.
പാന്‍ ഇന്ത്യന്‍ സിനിമയാണ് ഒരുക്കുന്നതെന്നും പല ഭാഷകളില്‍ നിന്നുമുള്ളവര്‍ സിനിമയില്‍ ഉണ്ടാകുമെന്നും മേജര്‍ രവി അറിയിച്ചു. നേരത്തെ സംവിധാനം ചെയ്ത സിനിമകളുടെയെല്ലാം കഥാപുരോഗതി് യഥാര്‍ത്ഥ ലൊക്കേഷനുകളിലായിരുന്നു. പുതിയ സിനിമ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ലേ ലഡാക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
മേജര്‍ രവി സിനിമകളില്‍ ഒന്നിലൊഴിച്ച് മറ്റ് സിനിമകളിലെല്ലാം മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍. മോഹന്‍ലാല്‍ തന്നെയാകുമോ നായകനായെത്തുക എന്ന ചോദ്യത്തിന് താരങ്ങളെ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു മേജര്‍ രവിയുടെ മറുപടി.