25.9 C
Kottayam
Saturday, May 18, 2024

ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ;അബുദാബിയിൽ ഐഐടി ഓഫ് ക്യാംപസ്

Must read

ദുബായ്‌:ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ധാരണ. നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.

സഹകരണം ശക്തിപ്പെടുത്താനുള്ള വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും രണ്ട് രാജ്യങ്ങളും ഒപ്പുവെച്ചു. കൂടിക്കാഴ്ചയിൽ കാലാവസ്ഥാ ഉച്ചകോടിക്ക് മോദി എല്ലാ പിന്തുണയും അറിയിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്.

ഖസർ അൽ വതനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മോദിയെ ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചു. മോദിയെ അബുദാബിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിൽ തനിക്ക് അധിയായ സന്തോഷം ഉണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഉഭയകക്ഷി വ്യാപാരത്തിന് രൂപയും ദിർഹവും ഉപയോഗിക്കാനാണ് രണ്ട് രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.

മോദിയുടെയും ഷെയ്ഖ് മുഹമ്മദിന്റെയും സാനിധ്യത്തിൽ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തി കാന്ത ദാസും തമ്മിൽ ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കെെമാറി.

ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും തമ്മിൽ ബന്ധിപ്പിക്കാനും ഇവരുടെ കൂടികാഴ്ചയിൽ ധാരണയായി. ഏതും വർഷങ്ങൾക്കിടെ ഉഭയകക്ഷി ബന്ധം വിവിധമേഖലകളിലേയ്ക്ക് വികസിപ്പിക്കും. വ്യാപാരം 20 ശതമാനം വർധിച്ച് 8500 കോടി ഡോളറിൽ എത്തിയിരിക്കുന്നു എന്ന് മോദി . ജി– ട്വിന്റി ഉച്ചകോടിക്ക് മുൻപ് വ്യാപാരം 10000 കോടിയിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് എന്നും മോദി അറിയിച്ചു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോ​ഗതി ഷെയ്ഖ് മുഹമ്മദും മോദിയും വിലയിരുത്തി. ഡൽഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയിൽ ആരംഭിക്കാനും തീരുമാനമായി. ഇന്ത്യയിൽ നടക്കുന്ന ജി ട്വന്റി ഉച്ചകോടിയിലേയ്ക്ക് മോദി യുഎഇയുടെ സാനിധ്യം ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടു.

നേരത്തെ കോപ്പ് 28 നിയുക്ത പ്രസിഡന്റ് ഡോ.സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറുമായി നടത്തിയ ചർച്ചയിൽ വികസനത്തിനാണ് പ്രാധ്യാനം നൽകിയിരുന്നത്. രാവിലെ അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാനാണ് സ്വീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week