ആദായ നികുതിയില്‍ വന്‍ ഇളവ്; നിരവധി ഒഴിവുകള്‍ എടുത്തു കളഞ്ഞു
ന്യൂഡല്‍ഹി: ആദായനികുതി ഘടനയില്‍ ഇളവുകളുമായി ബജറ്റ് പ്രഖ്യാപനം. എന്നാല്‍ നിലവിലുണ്ടായിരുന്ന നിരവധി ഒഴിവുകള്‍ എടുത്തുകളഞ്ഞു. നിലവിലെ ഇളവുകളോടെ നിലവിലെ സ്ലാബുകളില്‍ തുടരാം. അല്ലെങ്കില്‍ ഇളവുകള്‍ ഇല്ലാതെ പുതിയ സ്ലാബുകളിലേക്ക് മാറാം. നിലവിലുള്ള നൂറോളം ഇളവുകളിലും ഒഴിവുകളിലും 70 എണ്ണം ഇനി അനുവദിക്കില്ല.
പുതിയ സ്ലാബും നിരക്കും
അഞ്ച് ലക്ഷം വരെ നികുതിയില്ല. അഞ്ച് ലക്ഷം മുതല്‍ ഏഴര ലക്ഷം വരെ – പത്ത് ശതമാനം (നിലവില്‍ 20 ശതമാനം). ഏഴര ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ – 15 ശതമാനം (നിലവില്‍ 20 ശതമാനം). 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ – 20 ശതമാനം (നിലവില്‍ 30 ശതമാനം). 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 25 ശതമാനം ( നിലവില്‍ 30 ശതമാനം). 15 ലക്ഷം മുതല്‍ – 30 ശതമാനം (നിലവില്‍ 30 ശതമാനം). ഇതുവരെ അഞ്ച് ലക്ഷം രൂപ വരെ വരുമാനം ഉള്ളവരുടെ നികുതിക്ക് തുല്യമായ തുക റിബേറ്റായി അനുവദിച്ച് നികുതി ബാധ്യത ഒഴിവാക്കിയിരുന്നു. അഞ്ച് ലക്ഷത്തിനുമുകളില്‍ വരുമാനം ഉള്ളവര്‍ രണ്ടു ലക്ഷം രൂപ മുതലുള്ള വരുമാനത്തിന് പത്ത് ശതമാനം നികുതി നല്‍കണമായിരുന്നു. നികുതിയില്‍ കുറവ് വരുത്തിയപ്പോള്‍ കേന്ദ്രത്തിന് വര്‍ഷം 40,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.