ഗോപി സുന്ദറുമായി പ്രണയമാണോ? ആ ഗിഫ്റ്റിന് പിന്നിലെ കാരണം എന്ത്? തുറന്ന് പറഞ്ഞ് താര നായർ
കൊച്ചി:പ്രൊഫഷണല്‍ രംഗത്ത് അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിന് ഇടയിലും സ്വകാര്യ ജീവിതത്തിന്റെ പേരില്‍ സൈബർ ലോകത്ത് വളരെ അധികം വിമർശനങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് ഗോപി സുന്ദർ,വിമർശനം പലപ്പോഴായി അധിക്ഷേപത്തിനും വഴിമാറിയിട്ടുമുണ്ട്. ഇപ്പോഴും ഏതൊരു സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാലും ഗോപി സുന്ദറിന് നേറെ ഈ അധിക്ഷേപം ഉയരും.
കഴിഞ്ഞ ദിവസമായിരുന്നു ഗോപി സുന്ദറിന്റെ ജന്മദിനം. താരത്തിന് പിറന്നാള്‍ ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് വന്നിരുന്നു. അത്തരത്തില്‍ ആശംശ അറിയിച്ച ഒരു വ്യക്തിയായിരുന്നു താര നായർ. മോഡലായ താര നായർ മുന്‍ മിസിസ് കേരളയും ബിസിനസ് വുമണുമാണ്.
ഗോപി സുന്ദറിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് താരാ നായർ പങ്കുവെച്ച കുറിപ്പ് വളരെ അധികം വൈറലായി മാറിയിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളുള്ള ഫോട്ടോ ഫ്രെയിം ആയിരുന്നു ഗോപിക്കുള്ള താരയുടെ പിറന്നാള്‍ സമ്മാനം. നിങ്ങളൊരു ജെം ആണ്, കൂടെയുള്ളതിന് നന്ദിയെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരാ നായർ കുറിച്ചു.
ഇതോടെയാണ് പതിവ് പോലെ സംശയങ്ങളും വിമർശനങ്ങളുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നത്. ഗോപി സുന്ദറും താരയും പ്രണയത്തിലാണോ എന്ന് ചിലർ ചോദിച്ചപ്പോള്‍ അധിക്ഷേപം എന്ന രീതിയില്‍ ഗോപി സുന്ദുർ അടുത്ത ആളെ പിടിച്ചോ എന്നായിരുന്നു അധിക്ഷേപത്തിന്റെ ശൈലിയില്‍ മറ്റ് ചിലർ ചോദിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി താര നായർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ഗോപി സുന്ദർ തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചെന്ന് കരുതി അയാളുമായി റിലേഷനിലാണെന്നാണോ അർത്ഥമെന്നും താര നായർ ചോദിക്കുന്നു. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താര ഗോപി സുന്ദറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ താര നായർ മറുപടി നല്‍കുന്നത്.
ഗോപി എന്റെ നല്ല സുഹൃത്താണ്. ഒരു ഫോട്ടോ ഒരാളുടെ കൂടെ എടുത്തുവെന്ന് കരുതി അതൊരു റിലേഷന്‍ഷിപ്പ് ആണെന്ന് പറയാനാകുമോ? മെയ് 13 നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. പിറന്നാള്‍ ആഘോഷ പരിപാടിയിലേക്ക് എന്നേയും ക്ഷണിച്ചിരുന്നു. എന്നാല്‍ അന്ന് എനിക്ക് എനിക്ക് പോകാന്‍ സാധിച്ചില്ലെന്നും താര പറയുന്നു.
എന്റെ ഓഫീസില്‍ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരാള്‍ക്ക് ഗിഫ്റ്റ് ഹാംപറിംഗിന്റെ ഇന്‍സ്റ്റഗ്രാം പേജുണ്ട്. അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബിസിനസുണ്ടെങ്കില്‍ പറയണം എന്ന് അവള്‍ പറഞ്ഞിരുന്നു. ആ സമയത്താണ് എനിക്ക് ഗോപി സുന്ദറിന്റെ പിറന്നാള്‍ ആഘോഷ പരിപാടിയിലേക്ക് ക്ഷണം ലഭിക്കുന്നത്.
നിര്‍ഭാഗ്യവശാല്‍ എനിക്ക് പിറന്നാള്‍ പരിപാടിയിലേക്ക് പോകാന്‍ സാധിച്ചില്ല. അപ്പോള്‍ അവളോട് ഗിഫ്റ്റിന്റെ കാര്യം പറയുകയായിരുന്നു. സാറിനൊപ്പമുള്ള ഒരു ഫോട്ടോ ഉണ്ടാകുമോ എന്ന് അവള്‍ ചോദിച്ചു. അങ്ങനെ ഞാന്‍ കൊടുത്ത ഫോട്ടോയാണ്. നേരത്തെ ഒരു പരിപാടി കോര്‍ഡിനേറ്റ് ചെയ്യാന്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ്. അത് ഒരു ക്വാട്ടോടെ അവളുടെ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഞങ്ങളോട് കൊളാബ് ചെയ്യാന്‍ ചോദിച്ചു. ഞാനും അദ്ദേഹവും അത് അക്‌സെപ്റ്റ് ചെയ്യുകയും ചെയ്തു അത് മാത്രമാണ് ഉണ്ടായത്.
ഗോപി സുന്ദർ എന്ന് പറയുന്നത് ശരിക്കും ഒരു ജെം തന്നെയാണ്. സത്യം എന്ന് പറയുന്നത് ഒന്ന് മാത്രമേയുള്ളു. എന്നാല്‍ നുണയ്ക്ക് ഒരുപാട് വാചകങ്ങള്‍ ഉണ്ടെന്നാണ് എന്റ ഡിക്ഷണറി. അത് തന്നെയാണ് ഗോപി സുന്ദറിലും ഞാന്‍ കണ്ടത്. ഞങ്ങള്‍ നല്ല സുഹൃത്തക്കളാണെന്നും താര കൂട്ടിച്ചേർക്കുന്നു.