ടൊവിനോയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി; ആരോഗ്യ നിലയില്‍ പുരോഗതി
കൊച്ചി: ഷൂട്ടിംഗിനിടെയുണ്ടായ പരിക്കിനെ തുര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ടൊവിനോ തോമസിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റി. ടൊവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
എന്നാല്‍ നാല് ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇനി ആന്തരിക രക്തസ്രാവമുണ്ടാകാനുള്ള ലക്ഷണമില്ലെന്നും ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ടൊവിനോ ചികിത്സയിലുള്ളത്.
‘കള’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ലൊക്കേഷനില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് ചവിട്ടേറ്റത്. ഇന്നലെ കടുത്ത വയറുവേദനയുണ്ടായതിനെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്.