ന്യൂഡല്‍ഹി: അടുത്ത 24 മണിക്കൂറിനിടെ രാജ്യത്ത് മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ജലക്കമ്മീഷനും പ്രളയ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഛത്തീസ് ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. തീവ്രമോ, അതിതീവ്രമോ ആയ മഴ അടുത്ത രണ്ടു ദിവസങ്ങളില്‍ രാജസ്ഥാന്റെ കിഴക്കന്‍ ഭാഗങ്ങളിലും, ബുധനാഴ്ച വരെ ഉത്തരാഖണ്ഡിലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
പരക്കെ ശക്തമായ മഴ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡില്‍ കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് പ്രദേശത്തെ നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News