തിരുവനന്തപുരം: വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കൊവിഡ് രോഗവ്യാപനത്തിന് കാരണമായെക്കാമെന്ന് ഐഎംഎ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണമായതെന്നും സംഘടന കുറ്റപ്പെടുത്തി.
വോട്ടെണ്ണല്‍ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണം. ഈ ദിവസം കര്‍ഫ്യൂ പ്രഖ്യാപിക്കണം. രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും കൂടുതലെന്നും ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.
കൊവിഡ് പ്രോട്ടാകോള്‍ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടി വച്ചാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News