‘വെയിലത്തിറങ്ങിയാല്‍ കറുത്ത് പോകുമെന്ന് അമ്മ ഉപദേശിച്ചിട്ടുണ്ട്’ ബിക്കിനിയണിഞ്ഞ് വെയില് കൊള്ളുന്ന ഇല്യാന; ചിത്രം വൈറല്‍
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഇല്യാന ഡിക്രൂസ്. തെലുങ്കിലെ സൂപ്പര്‍ഹിറ്റുകളായ പോക്കിരി, ജല്‍സ, കിക്ക് തുടങ്ങിയവയിലൂടെയാണ് ഇല്യാന ശ്രദ്ധിക്കപ്പെടുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത ബര്‍ഫിയിലൂടെയാണ് ബോളിവുഡില്‍ ഇല്യാന അരങ്ങേറ്റം കുറിച്ചത്. ബര്‍ഫിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലീം ഫെയര്‍ അവാര്‍ഡും ഇല്യാനയ്ക്കു ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇല്യാനയുടെ കിടിലന്‍ ബിക്കിനി ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അമ്മ തന്നോട് ‘വെയിലത്തിറങ്ങിയാല്‍ കറുത്ത് പോകുമെന്ന് ഉപദേശിച്ചിട്ടുണ്ട്.’ എന്നാല്‍ അതില്‍ കുഴപ്പമില്ലെന്ന് ഇല്യാന തന്റെ പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്. ‘അതിനെന്താ?’ എന്നര്‍ത്ഥമുള്ള ഇമോജിയാണ് ഇല്യാന അമ്മയ്ക്ക് മറുപടിയായി നല്‍കുന്നത്. അനില്‍ കപൂര്‍, ജോണ്‍ എബ്രഹാം, അര്‍ഷാദ് വാര്‍സി എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ ഒന്നിക്കുന്ന ‘പാഗല്‍പന്തി’ എന്ന ചിത്രമാണ് ഇല്യാനയുടെ പുറത്തിറങ്ങുന്ന അടുത്ത സിനിമ.
https://www.instagram.com/p/B39VnrxgiMD/?utm_source=ig_web_copy_link