തിരുവനന്തപുരം:ഐഎച്ച്‌ആര്‍ഡിക്ക് കീഴിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സ്‌കൂളുകളില്‍ നേരിട്ടോ ihrd.kerala.gov.in/thss വഴി ഓണ്‍ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് 12 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം.
ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ വെബ്‌സൈറ്റില്‍നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി./എസ്.ടി. വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) ഓഗസ്റ്റ് 17ന് വൈകീട്ട് 3ന് മുന്‍പ് അതത് സ്‌കൂളുകളില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: email: [email protected]
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News