EntertainmentFeaturedKeralaNews

അന്താരാഷ്ട്ര  ചലച്ചിത്രമേളക്ക് കൊച്ചിയില്‍ തിരി തെളിഞ്ഞു

കൊച്ചി:ഇരുപത്തിയഞ്ചാമത്  രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് തിരിതെളിഞ്ഞു . പ്രധാന വേദിയായ സരിത തീയേറ്ററിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ മേള ഉദ്‌ഘാടനം ചെയ്തു . രാജ്യാന്തര ചലച്ചിത്ര മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചായിരുന്നു മേളയ്ക്ക് തുടക്കം കുറിച്ചത് . മുതിർന്ന സംവിധായകൻ കെ ജി ജോർജ് മലയാള സിനിമയിലെ 24 പ്രതിഭകൾക്ക് ദീപം പകർന്നു നൽകി. .
മേയർ എം അനിൽകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശന കർമ്മം ഫെഫ്ക പ്രസിഡന്റ് സിബി മലയിലിന് നൽകികൊണ്ട് എം. സ്വരാജ് എം എൽ എ നിർവഹിച്ചു .ചലച്ചിത്ര മേളയുടെ ചരിത്രം അടങ്ങുന്ന വെബ്‌സൈറ്റിന്റെ ഉദ്‌ഘാടന കർമ്മം എം എൽ എ കെ. ജി മാക്‌സി നിർവഹിച്ചു .മേളയുടെ രജത ജൂബലി സ്മരണാർത്ഥം പുറത്തിറക്കിയ കപ്പ് ജോൺ ഫെർണാണ്ടസ് എം എൽ എ അമ്മ ജനറൽ സെക്രട്ടറി ബാബുവിന് നൽകികൊണ്ട് പ്രകാശനം ചെയ്തു. ചലച്ചിത്ര താരം മോഹൻലാൽ വീഡിയോയിലൂടെ ചടങ്ങിന് ആശംസകൾ അറിയിച്ചു. ജയരാജ് ആൽവിൻ ആന്റണി,സിയ്യാദ് കോക്കർ , എം ഗോപിനാഥ് അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീന പോൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ സ്വാഗതവും സജിത മഠത്തിൽ നന്ദിയും രേഖപ്പെടുത്തി.

 തുടർന്ന് ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ? പ്രദർശിപ്പിച്ചു. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്കരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി.

വർണ്ണാഭമായി ഉദ്‌ഘാടന വേദി

25 മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന വേദി ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് വർണ്ണാഭമായി. മേളയുടെ രണ്ടരപതിറ്റാണ്ടിന്റെ ചരിത്രം പ്രധിനിധികരിച്ചുകൊണ്ട് മുതിർന്ന സംവിധയകാൻ കെ.ജി ജോർജ് പകർന്ന് ദീപം മലയാള സിനിമയിലെ പുതിയ തലമുറയിലെ 24 പ്രതിഭകൾ ഏറ്റെടുത്തു. മലയാള സിനിമയെ ലോക സിനിമയിലേക്ക് കൈപിടിച്ചുയർത്തുന്ന പ്രതീക്ഷയുടെ പ്രതീകമായിട്ടാണ് ഈ ദീപങ്ങൾ തെളിയിച്ചത്. ചടങ്ങിൽ ഗീതു മോഹൻദാസ് ,സൂരജ് വെഞ്ഞാറമൂട് ,സുരഭി ലക്ഷ്മി ,ശ്യാം പുഷ്ക്കരൻ , ദിലീഷ് പോത്തൻ ,ലിസ്റ്റിൻ സ്റ്റീഫൻ ,ബിജിപാൽ ,ആഷിഖ് അബു ,റഫീഖ് അഹമ്മദ് ,വിധു വിൻസെന്റ് , വിനായകൻ, റിമ കല്ലിങ്കൽ ,സുരേഷ് കൊല്ലം ,നിമിഷ സജയൻ ,ജോജു ജോർജ് ,സിത്താര കൃഷ്ണകുമാർ ,സൗബിൻ ഷാഹിർ ,സമീറ സനീഷ് ,വിജയ് ബാബു ,മണികണ്ഠൻ ആചാരി ,രഞ്ജിത് അമ്പാടി ,കിരൺ ദാസ് ,മനീഷ് മാധവൻ ,അന്ന ബെൻ തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker